ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

ഓണസദ്യയിൽ വിഭവങ്ങൾ വിളമ്പാനും ഉണ്ടൊരു ക്രമം! ഇലയിൽ വിഭവങ്ങളുടെ കൃത്യമായ സ്ഥാനം അറിയാം

08:11 PM Sep 14, 2024 IST | Agri TV Desk

ഉണ്ടറിയണം ഓണം എന്നാണ് പഴമൊഴി. അതുകൊണ്ടുതന്നെ ഓണ ദിവസത്തെ സദ്യ എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.സദ്യ വട്ടങ്ങൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ ഓണസദ്യ. പപ്പടം, പഴം, പായസം, സാമ്പാർ, കാളൻ, ഓലൻ,കിച്ചടി, പച്ചടി,നാരങ്ങ കറി,മാങ്ങാ അച്ചാറുകൾ, കൂട്ടുകറി തുടങ്ങി ഓണസദ്യയിലെ വിഭവങ്ങളെ കുറിച്ച് പറയുമ്പോൾ തന്നെ നാവിൽ കൊതി വരുന്നുണ്ടല്ലോ. ഇനി ഈ വിഭവങ്ങൾ കൃത്യമായി ഇലയിൽ വിളമ്പാൻ നിങ്ങൾക്കറിയുമോ. എങ്കിൽ ഇതാ അതിനൊരു പ്രത്യേക ക്രമം ഉണ്ട്.

Advertisement

സദ്യ വിളമ്പുന്ന രീതി

ഇലയുടെ തുമ്പ് ഇടത്തോട്ട് ഇടണമെന്നാണ് നമ്മുടെ രീതി. അതായത് ഇലയുടെ അഗ്രഭാഗം ഉണ്ണാൻ ഇരിക്കുന്ന വ്യക്തിയുടെ ഇടതുവശത്തേക്ക് ഇട്ടുവേണം വിഭവങ്ങൾ ഓരോന്നായി വിളമ്പുവാൻ. അതിനുശേഷം ഇലയുടെ ഇടതുവശത്ത് അറ്റം ചേർന്ന് ചെറുപഴവും ശർക്കര വരട്ടിയും പലതരത്തിലുള്ള ഉപ്പേരികളും കൊണ്ടാട്ടവും പപ്പടവും വിളമ്പണം. ഇനി ഇലയുടെ വലതുഭാഗത്തുനിന്ന് നാരങ്ങ കറി, മാങ്ങ കറി, പുളിയിഞ്ചി തുടങ്ങിയവ അറ്റത്തായി വിളമ്പുക. അതിനുശേഷം തോരൻ വിളമ്പാം. തോരന് സമീപം ഓലൻ അതിനുശേഷം കാളൻ, അവിയിൽ, കൂട്ടുകറി, എരിശ്ശേരി,പച്ചടി,കിച്ചടി എന്നിവ വിളമ്പുക. ഊണിന് അതിഥികൾ വന്നതിനുശേഷം മാത്രമേ ചോറ് വിളമ്പാൻ പാടുള്ളൂ എന്നതാണ് നമ്മുടെ രീതി. ഇലയുടെ താഴത്തെ പകുതിയിൽ മധ്യഭാഗത്താണ് ചോറു വിളമ്പുക. അതിനുശേഷം ആദ്യം പരിപ്പ് കറി ചേർത്താണ് ഭക്ഷണം കഴിക്കുക. അതിനുശേഷം ആണ് സാമ്പാർ വിളമ്പേണ്ടത്.

Advertisement

Onam Sadhya

സാമ്പാറിന് ശേഷം രസവും മോരും കൂട്ടി കഴിക്കുന്നത് നമ്മുടെ ദഹനപ്രക്രിയയെ സുഗമമാക്കും എന്നാണ് പറയുന്നത്. സാമ്പാറിന് ശേഷം ശർക്കര പ്രഥമൻ അല്ലെങ്കിൽ പാൽപ്പായസം കഴിക്കാം. തെക്കൻ കേരളത്തിൽ അടയിൽ പഴം ചേർത്ത് കഴിക്കുന്നതും പാലട, പാൽപ്പായസം തുടങ്ങിയവ ബോളി ചേർത്ത് കഴിക്കുന്നതും പതിവാണ്. പൊതുവേ കേരളത്തിൽ എല്ലായിടത്തും സദ്യയുടെ അവിഭാജ്യ ഘടകമാണ് സാമ്പാറും അവിയലും. അവിയലുമായി ബന്ധപ്പെട്ട ഒരു പഴഞ്ചൊല്ല് തന്നെ ഉണ്ട്. "അധികമെന്തിനു ചോറു കൂട്ടുവാൻ അവയിലൊന്നു ശരിക്ക് ചമയ്ക്കുകിൽ ". ചേനയും കായയും ചേർന്ന കൂട്ടുകറി മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും നിർബന്ധമാണ്. കുറുക്കു കാളനും എല്ലായിടത്തും പ്രധാനമാണ്. കാളന്റെ പുളിരസം കുറയ്ക്കുവാനാണ് ഓലൻ ഉപയോഗിക്കുന്നതെന്ന് പറയാം. സത്യം പറഞ്ഞാൽ ആരോഗ്യദായകമായ സദ്യ ഒരു ചികിത്സ കൂടിയാണ്. കാളനിലെ കുരുമുളക് പിത്ത ദോഷങ്ങളെ ഇല്ലായ്മ ചെയ്യും. പായസത്തിലെ ശർക്കര ഊർജ്ജ പ്രധാനമാണ്. എരിശ്ശേരി ത്രികോപം ഇല്ലാതാക്കും. കറിവേപ്പില, കടുക്, ഉലുവ തുടങ്ങിയവയും, മോരും ദഹനസംബന്ധമായ പ്രശ്നങ്ങളെ കുറയ്ക്കുകയും ചെയ്യും.

Tags :
onam 2024sadhya
Advertisement
Next Article