For the best experience, open
https://m.agritv.live
on your mobile browser.
Advertisement

സവാള കൃഷി രീതി- വീട്ടിലും സവാള കൃഷി ചെയ്യാം

05:55 PM Dec 14, 2024 IST | Agri TV Desk

ഇന്നത്തെ സാഹചര്യത്തിൽ നമ്മുടെ നാട്ടിൽ സവാള കൃഷി ചെയ്യുന്നതിന്റെ ആവശ്യകത വർധിച്ചു വരുകയാണ്
എങ്ങനെ ഉള്ളി കൃഷി ചെയുന്നത് നോക്കാം.
അഗ്രിഫൌണ്ട് ഡാര്‍ക്ക്റെഡ് , അര്‍ക്ക കല്യാണ്‍, എന്‍-53, അര്‍ക്കാ നികേതന്‍ എന്നീ ഇനങ്ങള്‍ നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്.മഞ്ഞുമാസ കൃഷിയാണ് കേരളത്തില്‍ അനുയോജ്യം അതായത് ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ, ഒക്ടോബര്‍ - ഡിസംബർ മാസങ്ങളില്‍ ട്രെയിലോ മറ്റോ വിത്തുകള്‍ പാകുക. മഴയില്‍ നിന്നു സംരക്ഷിക്കാം. തുലാവര്‍ഷം കഴിയുന്പോള്‍ ഇവയെ കൃഷിയിടത്തിലേക്ക് മാറ്റി നടാം …. എന്നാല്‍ ഗ്രോ ബാഗിലും മറ്റും നേരിട്ട് കിളിര്‍പ്പിച്ചു വിളയിക്കാം.നല്ല നീര്‍വാര്‍ച്ച ഉള്ള മണ്ണില്‍ സവാള കൃഷി ചെയ്യണം അല്ലെങ്കില്‍ അഴുകൽ ഉണ്ടാവും. ഇളക്കമുള്ള മണ്ണ് അനുയോജ്യം.വിത്തുകള്‍ പാകുന്പോള്‍ ചകിരിചോര്‍, കന്പോസ്റ്റ്, ചാണകപ്പൊടി എന്നിവ ചേര്‍ത്തു തയാറാക്കുന്ന മിശ്രിതത്തില്‍ ട്രൈക്കൊടെര്‍മ ചേര്‍ത്താല്‍ ഫംഗസ് രോഗ ബാധ തടയാം. പിന്നീടു ഒരാഴ്ചയ്ക്ക് ശേഷം സ്യൂഡോമോണാസ് നല്‍കാം. നന വളരെ ആവശ്യമായ സമയത്ത് മിതമായി നല്‍കുക.

Advertisement

മാറ്റിനടാൻ പാകം കഴിയുമ്പോൾ തൈകള്‍ക്ക് അരയടി എങ്കിലും നീളം ആകും.
പൂര്‍ണമായി സൂര്യപ്രകാശം ഉള്ളി കൃഷിക്ക് അത്യാവശ്യമാണ്. നന്നായി കിളച്ചു ഇളക്കി, കല്ലും കട്ടയും നീക്കിയ മണ്ണിലേക്ക് അരയടി അകലത്തില്‍ തൈകള്‍ നടാം. ജൈവവളം, ചാണകപ്പൊടി, കടലപിണ്ണാക്ക് പുളിപ്പിച്ചത് തുടങ്ങിയവ വളമായി നല്‍കിയാല്‍ നല്ല വളര്‍ച്ച ഉണ്ടാവും.

Onion farming

അഴുകൽ ആണ് പ്രധാന രോഗം, നന ശ്രദ്ധിച്ചു മാത്രം ചെയ്യുക, സ്യൂടോമോനാസ് ഉപയോഗിക്കുക വഴി രോഗസാധ്യത കുറയ്ക്കാം
തൈകള്‍ നട്ടു നാലുമാസം ആകുന്പോള്‍ ചെടികള്‍ വിളവെടുപ്പിനു റെഡി ആകും… ചെടിയുടെ കട ഭാഗത്ത് സവാള കണ്ടുതുടങ്ങും… പിഴുതെടുക്കാം…. വിളവെടുത്ത സവാള ഇലയോടുകൂടി കൂട്ടിയിടാം , രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് സവാള തണ്ട് ഒരു സെന്റിമീറ്റര്‍ ഇട്ടു മുറിച്ചു നീക്കി ഇളം വെയിലില്‍ സവാള വിരിച്ചിട്ടു ഉണക്കിയെടുക്കം

Advertisement

Tags :
Advertisement