For the best experience, open
https://m.agritv.live
on your mobile browser.
Advertisement

സംസ്ഥാനത്ത് സവാള വില കുതിക്കുന്നു

05:33 PM Nov 11, 2024 IST | Agri TV Desk

സംസ്ഥാനത്ത് സവാള വില കുതിക്കുന്നു. ഒരാഴ്ചയ്ക്കിടെയാണ് സവാള വിലയിൽ കാര്യമായ മാറ്റങ്ങളാണ് ഉണ്ടായത്. ഉൽപാദന കേന്ദ്രങ്ങളിൽ ഉണ്ടായ കൃഷിനാശം ആണ് സവാളയുടെ വില വർദ്ധനവിന് കാരണം. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ സവാള ഇറക്കുമതി ചെയ്യുന്നത് മഹാരാഷ്ട്രയിൽ നിന്നാണ്. മഹാരാഷ്ട്രയിൽ സവാളയുടെയും ഉള്ളിയുടെയും ഉൽപാദനത്തിൽ ഇത്തവണ നല്ല കുറവാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിലേക്ക് മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലേക്കും മഹാരാഷ്ട്രയിൽ നിന്ന് ഉള്ളി കയറ്റി അയക്കുന്നില്ല. കിന്റലിന് 5400 രൂപ എന്ന റെക്കോർഡ് നിരക്കിലാണ് മഹാരാഷ്ട്രയിൽ സവാള ലേലം ചെയ്യുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ വെറും 25% മാത്രമാണ് ഇത്തവണത്തെ ഉൽപാദനം. അതുകൊണ്ടുതന്നെ മഹാരാഷ്ട്രയിലെ മുഴുവൻ മാർക്കറ്റുകളിലും ഉള്ളിക്ക് തീ വില തന്നെ.

Advertisement

Onion prices are soaring in Kerala

കോഴിക്കോട് ചില്ലറ വിപണിയിലെ വില 85 രൂപയിൽ അധികം എത്തിയപ്പോൾ കൊച്ചിയിൽ 89 രൂപയാണ് സവാളയുടെ  നിലവിലെ വില.കഴിഞ്ഞ വെള്ളിയാഴ്ച സവാളയുടെ വില 40 രൂപയായിരുന്നു. ദീപാവലി അവധിയും വിലവർധനവിന് കാരണമായിട്ടുണ്ടെന്ന് വ്യാപാരികൾ കണക്കുകൂട്ടുന്നു.അതുകൊണ്ടുതന്നെ സവാള വില ഇതേ നിലയിൽ ഇനിയും തുടരാൻ സാധ്യതയില്ലെന്ന് തന്നെയാണ് വ്യാപാരികൾ പറയുന്നത്.

Content summery : Onion prices are soaring in Kerala

Advertisement

Tags :
Advertisement