For the best experience, open
https://m.agritv.live
on your mobile browser.
Advertisement

മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിൽ ഗുണഭോക്താക്കൾ ആകുന്നതിന് അവസരം

05:17 PM Mar 28, 2025 IST | Agri TV Desk

2025-26 വർഷത്തേയ്ക്ക് മത്സ്യഫെഡ് നടപ്പിലാക്കുന്ന പത്ത് ലക്ഷം രൂപയുടെ പരിരക്ഷയുള്ള മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി പ്രകാരം 2025 മാർച്ച് 31 നകം പ്രീമിയം ഒടുക്കി ഗുണഭോക്താക്കളാകുന്നതിന് അവസരം. മത്സ്യഫെഡ് അഫിലിയേഷനുള്ള പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കും സ്വയം സഹായ ഗ്രൂപ്പ് അംഗങ്ങൾക്കും അതത് സംഘങ്ങൾ മുഖേന ഒറ്റത്തവണ പ്രീമിയം തുകയായ 509 രൂപ അടച്ച് പരിരക്ഷ ഉറപ്പാക്കാം.

Advertisement

Opportunity to become beneficiaries of the Fishermen Personal Accident Group Insurance Scheme

പദ്ധതിയിൽ ഗുണഭോക്താക്കളാകുന്നവർക്ക് അപകട മരണമോ, അപകടത്തെ തുടർന്ന് പൂർണ, ഭാഗിക അംഗവൈകല്യമോ സംഭവിക്കുന്ന പക്ഷം നിബന്ധനകൾക്ക് വിധേയമായി പത്ത് ലക്ഷം രൂപ വരെ ഇൻഷുറൻസ് ആനുകൂല്യം ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് മത്സ്യഫെഡ് ജില്ലാ ഓഫീസ്, ക്ലസ്റ്റർ പ്രൊജക്റ്റ് ഓഫീസ്, പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങൾ എന്നിവിടങ്ങളിൽ ബന്ധപ്പെടാം.

Advertisement
Tags :
Advertisement