പിഎം കിസാൻ സമ്മാൻ നിധി; 17-ാം ഗഡു അക്കൗണ്ടിലെത്തിയോ? എത്തിയില്ലെങ്കിൽ പരിഹാരവുമുണ്ട്..
പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 17-ാം ഗഡുവിന്റെ വിതരണം ഇന്ന്. രാജ്യത്തെ 92.6 ദശലക്ഷത്തിലധികം ഗുണഭോക്താക്കൾക്കാണ് പ്രയോജനം ലഭിക്കുക. 17-ാം ഗഡുവിന് നിങ്ങൾ അർഹരാണോ എന്ന് സ്വയം അറിയാവുന്നതാണ്. ഇതിനൊപ്പം തന്നെ പണം അക്കൗണ്ടിലെത്തിയിട്ടില്ലെങ്കിൽ പരാതിയും സമർപ്പിക്കാവുന്നതാണ്.
പിഎം കിസാൻ സമ്മാൻ നിധിയുടെ ഗുണഭോക്തൃ പട്ടിക പരിശോധിക്കേണ്ടത് ഇങ്ങനെ..
പ്രധാനമന്ത്രി കിസാൻ യോജനയുടെ ഔദ്യോഗിക വെബ്സൈറ്റായ https://pmkisan.gov.in. സന്ദർശിക്കുക
ഹോംപേജിൽ 'Farmer Corner' എന്നത് തിരഞ്ഞെടുക്കുക.
'ബെനിഫിഷ്യറി സ്റ്റാറ്റസ്' ക്ലിക്ക് ചെയ്യുക
ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് നിങ്ങൾക്ക് സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക് ,വില്ലേജ് എന്നിവ തിരഞ്ഞെടുക്കുക.
'Get Report' എന്നതിൽ ക്ലിക്ക് ചെയ്യുക.
ഗുണഭോക്താക്കളുടെ പൂർണ്ണമായ ലിസ്റ്റ് ദൃശ്യമാകും, അതിൽ നിങ്ങളുടെ പേര് പരിശോധിക്കാവുന്നതാണ്.
കർഷകന്റെ പേര് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പണം ലഭിക്കാത്ത സാഹചര്യത്തിൽ ഫോൺ കോൾ, ഇ-മെയിൽ, തപാൽ വഴിയും പരാതിപ്പെടാവുന്നതാണ്.
ഇ-മെയിൽ- pmkisan-ictgov.in, pmkisan-fundsgov.in
ഹെൽപ്‌ലൈൻ നമ്പർ- 011-24300606,155261 ടോൾ ഫ്രീ നമ്പർ- 1800-115-526