365 ദിവസവും ചക്ക വിളയുന്നിടം; തേൻ മധുരം പകരുന്ന തമിഴ്നാട്ടിലെ പാൻ്റുതി
365 ദിവസവും ചക്ക വിളയുന്നൊരിടമുണ്ട് , അങ്ങ് തമിഴ്നാട്ടിൽ. കടലൂർ ജില്ലയിലെ പാൻ്റുതിയിലാണ് ഈ ചക്ക അത്ഭുതം. പാൻ്റുതി ചക്കയുടെ പെരുമ കടൽ കടന്നിട്ട് നാളുകളായി.
പാൻ്റുതി ചന്തയിലെ പ്രധാന ആകർഷണം ചക്കയും കശുമാങ്ങയുമാണ്. ഈ പ്രദേശത്തെ ജനങ്ങളുടെ പ്രയ്തനവും പരിചരണവുമാണ് മികച്ച വിളവിന് പിന്നിൽ. അര ഏക്കര്‍ മുതല്‍ 25 ഏക്കര്‍ വരെയുള്ള തോട്ടങ്ങളുണ്ട് ഇവിടെ. 1000 ഹെക്ടറില്‍ അധികം പ്രദേശത്താണ് ഇവിടെ പ്ലാവ് കൃഷി ചെയ്യുന്നത്.
യഥാസമയം വളപ്രയോഗവും നനയും നല്‍കുന്നതിനാല്‍ വര്‍ഷം മുഴുവന്‍ ചക്കയുമുണ്ട് ഇവിടെ. ഒരു ഹെക്ടർ ഇടത്ത് നിന്ന് 40 ടൺ ചക്കയാണ് കർഷകർ ഉത്പാദിപ്പിക്കുന്നത്. മഴ കുറവായതിനാൽ ഇവിടുത്തെ ചക്കയ്ക്ക് തേൻമധുരമാണ്.
പാൻ്റുതിയുടെ സമീപത്തുള്ള പാലൂർ ചക്ക ഗവേഷണ കേന്ദ്രത്തിൽ നിന്ന് മികച്ച രണ്ട് പ്ലാവിനങ്ങൾ ഇറക്കിയിട്ടുണ്ട്. പാലൂർ-1, പാലൂർ 2 എന്നിങ്ങനെയാണ് പ്ലാവിനങ്ങൾ.
panruti jackfruit in tamilnadu