For the best experience, open
https://m.agritv.live
on your mobile browser.
Advertisement

പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് “ശുദ്ധമായ പാലുല്പാദനം” എന്ന വിഷയത്തിൽ പരിശീലനം

04:43 PM Jan 03, 2025 IST | Agri TV Desk

ക്ഷീരവികസന വകുപ്പിൽ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് 2025 ജനുവരി മാസം 13, 14 തീയതികളിൽ “ശുദ്ധമായ പാലുല്പാദനം” എന്ന വിഷയത്തിൽ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 20/- രൂപ. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ഓരോ ദിവസവും 150/- രൂപ ദിനബത്തയും, ആകെ 100/- രൂപ യാത്രാബത്തയും നൽകുന്നതാണ്.

Advertisement

Pattom dairy Training Center conducts training programs to farmers

പരിശീലനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പരിശീലനത്തിന് എത്തുമ്പോൾ ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ ഹാജരാക്കേണ്ടതാണ്. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 2025 ജനുവരി 10-ന് 5 മണിക്കു മുമ്പായി ഈ പരിശീലന കേന്ദ്രത്തിൽ ഫോൺ മുഖേനയോ, നേരിട്ടോ ബുക്ക്‌ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2440911 എന്ന ഫോൺ നമ്പറിലോ, ക്ഷീരപരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം പി.ഒ. തിരുവനന്തപുരം – 695004. എന്ന മേൽവിലാസത്തിലോ ബന്ധപ്പെടുക.

Advertisement

Content summery : Pattom dairy Training Center conducts training programs to farmers

Tags :
Advertisement