ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

ചൊരിമണലിലെ പീച്ചില്‍ കൃഷി വിജയമാക്കി തീര്‍ത്ത് പത്തംഗസംഘം  

10:37 PM May 21, 2022 IST | Agri TV Desk

കായലിനടുത്ത് , ഉപ്പിന്‌റെ അംശമുള്ള ചൊരിമണലില്‍ പരീക്ഷണമായി നടത്തിയ പീച്ചില്‍ കൃഷി വന്‍ വിജയമായതിന്‌റെ സന്തോഷമാണ് ഇവരുടെ മുഖത്ത്. ആലപ്പുഴ ചേന്നംപള്ളിപ്പുറം പഞ്ചായത്തിലെ പതിനാലാം വാര്‍ഡായ പള്ളാത്തറ കാര്‍ഷിക ഗ്രാമത്തിലെ പീച്ചില്‍ കര്‍ഷകരാണ് ഇവര്‍. വീട്ടമ്മമാരായ എട്ടുപേരും രണ്ട് പുരുഷന്മാരുമാണ് 65 സെന്‌റില്‍ പീച്ചില്‍ വിളയിച്ചെടുത്ത ഈ കൂട്ടായ്മയിലെ അംഗങ്ങള്‍.
38 ദിവസം കൊണ്ട് ഇരുപത് കിലോയിലധികം പീച്ചില്‍ വിളവെടുത്ത് വിറ്റ് കഴിഞ്ഞു..

Advertisement

സംഘത്തിലെ അംഗങ്ങളായ വീട്ടമ്മമാര്‍ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ ജോലി ചെയ്യുന്നവരാണ്. അധികവേതനമെന്നതിലുപരി സന്തോഷവും ഉന്മേഷവുമെല്ലാമാണ് ഇവര്‍ക്ക് കൃഷി.

പഞ്ചായത്തിന്‌റെ പിന്തുണയും കൃഷിവകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങളുമെല്ലാമാണ് ഇവരുടെ പ്രചോദനം. അതുകൊണ്ടുതന്നെ തൊഴിലുറപ്പ് കാലാവധി കഴിഞ്ഞാലും കൃഷിയില്‍ തുടരുമെന്ന് ഇവരോരുത്തരും ഉറപ്പാക്കിക്കഴിഞ്ഞു

Advertisement

Tags :
VIDEO
Advertisement
Next Article