പൈനാപ്പിള്‍ രുചിയും മണവും ഇനി വീട്ടിലും; കൃഷി ഇറക്കാന്‍ നേരമായി; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം
പൈനാപ്പിള്‍ മധുരവും മണവും ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. കടയില്‍ നിന്ന് വാങ്ങി കഴിക്കുമ്പോള്‍ വീട്ടിലും വിളവെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കരുതുന്നവരും വിരളമല്ല. എന്നാല്‍ ഇനി ആ പ്രശ്‌നമില്ല, നമുക്കും തൊടിയില്‍ പൈനാപ്പിള്‍ കൃഷി ചെയ്യാം.
മാറ്റി ക്യു, ക്വീന്‍, മൗറീഷ്യസ് എന്നിവയാണ് പൈനാപ്പിളിന്റെ വ്യത്യസ്ത ഇനങ്ങള്‍. നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണില്‍ പൈനാപ്പിള്‍ നന്നായി വളരുന്നു. ഏപ്രിലിനും ഒക്‌ടോബറിനും ഇടയിലുള്ള സമയമാണ് വിളവിറക്കാന്‍ അനുയോജ്യമായ സമയം. 56 മാസമെങ്കിലും പ്രായമുള്ള ചെടി നടുന്നതാണ് ഉത്തമം.
പറിച്ചുനട്ട ചെടികള്‍ 12 മാസത്തിനുള്ളില്‍ പൂക്കാന്‍ തുടങ്ങും. പൈനാപ്പിള്‍ ചെടികള്‍ക്കിടയിലുള്ള കളകള്‍ വര്‍ഷത്തില്‍ മൂന്നോ നാലോ തവണ വൃത്തിയാക്കണം. വലിയ അളവിലുള്ള കളകള്‍ വൃത്തിയാക്കാന്‍ ആദ്യ വര്‍ഷത്തില്‍ ഡുറോണ്‍ ഉപയോഗിക്കാം. ദിവസവും നനയ്ക്കണം. വെയിലിന്റെ ചൂടില്‍ നിന്ന് സംരക്ഷിക്കാന്‍ താല്‍ക്കാലിക തണല്‍ നല്‍കണം. ഇലകള്‍ കൊണ്ട് മൂടുകയോ അല്ലെങ്കില്‍ കവര്‍ ഇട്ട് കൊടുകയോ ആകാം. പൈനാപ്പിള്‍ കൃഷി തുടങ്ങുമ്പോള്‍ ഒരു ഹെക്ടര്‍ മണ്ണില്‍ വെള്ളത്തില്‍ ലയിപ്പിച്ച 20 കിലോ കീടനാശിനി തളിക്കാം.
pinapple cultivation