പത്തുവർഷത്തെ ഏറ്റവും ഉയർന്ന വിലയിൽ പൈനാപ്പിൾ. വിപണി വില അനുസരിച്ച് പച്ച പൈനാപ്പിളിന് 52 മുതൽ 55 രൂപയും, സ്പെഷ്യൽ പച്ചയ്ക്ക് 54 മുതൽ 58 രൂപയും, പഴുത്ത പൈനാപ്പിളിന് 55 രൂപയിൽ അധികവും കിലോയ്ക്ക് വില ലഭിക്കുന്നുണ്ട്.
Advertisement
Pineapple demand surges
ഉൽപാദനം കുറഞ്ഞതും ഉത്തരേന്ത്യൻ വിപണിയിൽ കൂടുതൽ ഡിമാൻഡ് ഉള്ളതുമാണ് പൈനാപ്പിൾ വില കുതിക്കാൻ കാരണം. ഇതിനൊപ്പം നവരാത്രി ആഘോഷങ്ങളും വിലകുതിപ്പിന് കാരണമായിട്ടുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ പൈനാപ്പിൾ കയറ്റുമതി ചെയ്യുന്നത് വാഴക്കുളത്തുനിന്നും ആണ്. പൈനാപ്പിളിന്റെ പ്രധാന വിപണി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളാണ്. ഇതിനൊപ്പം ആന്ധ്ര, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളും പൈനാപ്പിളിന്റെ പ്രധാന മാർക്കറ്റാണ്.
Content summery : Pineapple demand surges, Prices hit record high