For the best experience, open
https://m.agritv.live
on your mobile browser.
Advertisement

റബറിൽ വിത്തുഗുണം പത്തുഗുണം

11:05 AM Oct 13, 2021 IST | Agri TV Desk

നാണ്യവിളകളിൽ പ്രധാനിയാണ് റബർ. റബ്ബർ ഉത്പാദനത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് കേരളം. ലോകരാജ്യങ്ങളിൽ ഇന്ത്യ നാലാം സ്ഥാനത്തും ഉണ്ട്.

Advertisement

റബ്ബർ നടുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം തൈകളുടെ ഗുണമേന്മയാണ്. ലാഭം നോക്കി മോശം തൈകൾ വാങ്ങരുത്. റബ്ബർ ബോർഡിന്റെ നഴ്സറികളിൽ നിന്നുത്തന്നെ തൈകൾ വാങ്ങുന്നതാണ് ഉത്തമം.

മഴയുടെ ലഭ്യത റബ്ബർ കൃഷിയിൽ വളരെ പ്രധാനപ്പെട്ട കാര്യമാണ്. തുടർച്ചയായ മഴ റബറിന് ആവശ്യമാണ്. മഴ തുടങ്ങുമ്പോൾ തന്നെ തൈകൾ നടണം. എങ്കിൽ മാത്രമേ തൈകൾക്ക് അടുത്ത് വേനൽ അതിജീവിക്കുവാനുള്ള കഴിവുണ്ടാകൂ. തണുത്തുറഞ്ഞ കാലാവസ്ഥയും ശക്തമായ കാറ്റും റബ്ബറിനെ പ്രതികൂലമായി ബാധിക്കും. ഒരു ഹെക്ടർ സ്ഥലത്ത് 450 മരങ്ങൾ എന്നതാണ് കണക്ക്.

Advertisement

ഇന്ത്യയിൽ ഉപയോഗിക്കുന്ന ചില റബ്ബർ ഇനങ്ങൾ ആണ് PB 86, PR 17, BD 10, BD 5, PB 260, RRIM 703, എന്നിവ.

Advertisement