ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

തോട്ടപ്പുഴശ്ശേരിയിൽ 'സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025' ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

09:03 PM Jun 23, 2025 IST | Agri TV Desk

കാർഷിക മേഖലയ്ക്ക് ഉണർവേകാൻ തോട്ടപ്പുഴശ്ശേരിയിൽ 'സമൃദ്ധി ഫ്രൂട്ട് ഗ്രാമം' പദ്ധതിയുടെയും, 'സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025'ന്റെയും ഭാഗമായിട്ടുള്ള ആലോചനായോഗം തോട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ നടന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും കാർഷിക മേഖലയിലെ വിദഗ്ധരും പങ്കെടുത്തു.

Advertisement

കൃഷി ഓഫീസർ ശ്രീമതി. ലതാ മേരി തോമസ് സ്വാഗതം ആശംസിച്ച യോഗത്തിൽ,സമൃദ്ധി വൈസ് പ്രസിഡൻറ് ശ്രീ.ജോർജ് തോമസ് സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025ന്റെ പ്രാധാന്യം, ലക്ഷ്യങ്ങൾ, നടത്തിപ്പ് എന്നിവയെക്കുറിച്ച് വിശദീകരിച്ചു. കർഷകർക്ക് പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്താനും തരിശുഭൂമികൾ ഫലപ്രദമായി ഉപയോഗിക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്ന് യോഗം വിലയിരുത്തി. കൂടാതെ, കൃഷി, വിളവെടുപ്പ്, സംസ്കരണം, വിപണനം, ടൂറിസം എന്നീ മേഖലകളിലായി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, പഴങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിച്ച് ചെറു സംരംഭങ്ങൾക്ക് വഴിയൊരുക്കാനും ഈ പദ്ധതി സഹായകമാകും എന്നും യോഗത്തിൽ വിലയിരുത്തി. യോഗത്തിൽ കർഷകർ പ്രധാനമായും വാണിജ്യത്തിനും സംസ്കരണത്തിനും അനുയോജ്യമായ ഏകീകൃത പഴങ്ങൾ ലഭിക്കുന്നതിനായി, കൃഷി ചെയ്യുന്ന ഇനങ്ങൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കണ മെന്നും ചർച്ച ചെയ്തു.

Advertisement

തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ആർ കൃഷ്ണകുമാർ യോഗത്തിന് നേതൃത്വം നൽകി. വൈസ് പ്രസിഡൻ്റ് സിസിലി തോമസ്, ബ്ലോക്ക്‌ മെമ്പർ അനീഷ് കുമാർ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമെമ്പർമാരായ റീന തോമസ്, ജെസ്സി മാത്യു, മെമ്പർമാരായ രശ്മി ആർ നായർ, റെൻസിൻ കെ രാജൻ, ബിനോയ് എസ്, അജിത റ്റി ജോർജ്, പഞ്ചായത്ത് സെക്രട്ടറി ശ്രീ. സുമേഷ് കുമാർ, അസിസ്റ്റൻറ് സെക്രട്ടറി ശ്രീമതി അപർണ, കൂടാതെ മറ്റ്‌ ഓഫീസർമാരും പങ്കെടുത്തു.


കൃഷിവകുപ്പിനെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. പ്രദീപ്, മാർക്കറ്റിംഗ് എ.ഡി.എ. ശ്രീമതി. സിന്ധു, അസിസ്റ്റൻറ് ഓഫീസർമാരായ ശ്രീമതി സുമ, ശ്രീമതി സുനിത എന്നിവർ യോഗത്തിൽ സന്നിഹിതരായി. ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റൻ്റ് മാനേജർ ശ്രീമതി. സ്വപ്ന ദാസ്, ബ്ലോക്ക് ഓഫീസർ ശ്രീ.ശരൺ, ബി ഡി എസ് പി ശ്രീമതി അഞ്ചു മുരുകൻ എന്നിവരും ടൂറിസം വകുപ്പിൽ നിന്ന് റ്റി ഐ ഒ ശ്രീമതി. ജയയും യോഗത്തിൽ പങ്കെടുത്തു.
തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് കാർഷിക വികസന സമിതിയിലെ അംഗങ്ങളും സമൃദ്ധി അംഗങ്ങളും യോഗത്തിൽ സജീവമായി പങ്കെടുക്കുകയും വിലപ്പെട്ട നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്തു.
പദ്ധതിയുടെ ലക്ഷ്യങ്ങൾ
'സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025' 2025 ജൂലൈ 10, 11, 12 തീയതികളിൽ മാരാമൺ സെന്റ് ജോസഫ് കാതോലിക് ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടത്താനാണ് ഉദ്ദേശിക്കുന്നത്. പഴവർഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കുക, കർഷകർക്ക് വിപണന സാധ്യതകൾ ഒരുക്കുക, പൊതുജനങ്ങൾക്ക് ആരോഗ്യകരമായ ഭക്ഷണരീതികളെക്കുറിച്ച് അവബോധം നൽകുക എന്നിവയാണ് ഫെസ്റ്റിന്റെ പ്രധാന ലക്ഷ്യങ്ങൾ. സമൃദ്ധി ജോയിൻ സെക്രട്ടറി ശ്രീ ജോർജ്ജ് വർഗ്ഗീസ് നന്ദി രേഖപ്പെടുത്തി.യോഗത്തിൽ ഉയർന്നുവന്ന നിർദ്ദേശങ്ങളും തീരുമാനങ്ങളും പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് കൂടുതൽ സഹായകമാകുമെന്ന് അധികൃതർ അറിയിച്ചു.

Tags :
Samrudhi Fruit FestThottapuzhassery
Advertisement
Next Article