കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രത്തിലെ ആവശ്യത്തിന് നാല് ചക്രം ഉള്ള ട്രോളി വിതരണം ചെയ്യുന്നതിന് മുദ്ര വച്ച് മത്സരധിഷ്ഠിത കൊട്ടേഷനുകൾ ക്ഷണിക്കുന്നു
മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രത്തിലെ ആവശ്യത്തിന് നാല് ചക്രം ഉള്ള ട്രോളി വിതരണം ചെയ്യുന്നതിന് മുദ്ര വച്ച് മത്സരധിഷ്ഠിത കൊട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു.സൂപ്രണ്ട് ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രം കുടപ്പനക്കുന്ന് തിരുവനന്തപുരം എന്ന മേൽ വിലാസത്തിൽ അയക്കേണ്ടതും, കൊട്ടേഷൻ കവറിന് പുറത്ത് ട്രോളി വിതരണം സംബന്ധിച്ച കൊട്ടേഷൻ 2024-25 എന്ന് രേഖപ്പെടുത്തിയിരിക്കേണ്ടതുമാണ്.
കൊട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 7 രാവിലെ 11 മണി വരെ. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഫാം ഓഫീസിൽ ആയി നേരിട്ട് ബന്ധപ്പെടാം. ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0471-2732962
Content summery : Sealed competitive quotations are invited for supply of four wheeler trolley required for Kudappanakunn District Cattle Breeding Centre.