കോട്ടയം ജില്ലയിലെ കർഷകർക്കായി കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിയ്ക്കായി സർവീസ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു
കോട്ടയം: കാർഷിക വികസന കർഷക ക്ഷേമവകുപ്പിലെ എൻജിനീയറിംഗ് വിഭാഗം സപ്പോർട്ട് ടു ഫാം മെക്കനൈസേഷൻ പദ്ധതിയിൽ കോട്ടയം ജില്ലയിലെ കർഷകർക്കായി കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിയ്ക്കായി സർവീസ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.
കാർഷിക യന്ത്രങ്ങൾ അറ്റകുറ്റപ്പണി നടത്താൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും കർഷക സംഘങ്ങൾക്കും 9496681854, 9496846155 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ട് ബുക്ക് ചെയ്യാം. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് 1000/- രൂപ വരെയുള്ള സ്‌പെയർ പാർട്ട്‌സ് ഉപയോഗിച്ചുള്ള സർവീസ് സൗജന്യമായിരിക്കും. രണ്ട് ഘട്ടങ്ങളിലായി ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ 20 സർവീസ് ക്യാമ്പ് സംഘടിപ്പിക്കും. കൃഷി എൻജിനീയറിംഗ് ഓഫീസിലെ മെക്കാനിക്കുകൾക്ക് പുറമേ വിവിധ കാർഷിക യന്ത്രോപകരണ നിർമാതാക്കളുടെ മെക്കാനിക്കുകളുടേയും സേവനം ക്യാമ്പിൽ ലഭ്യമാണ്.
Content summery : Service camps are organized for farmers in Kottayam district for maintenance of agricultural machinery