ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

സംസ്ഥാന കർഷക അവാർഡ് 2024 : അപേക്ഷ ക്ഷണിച്ചു

10:58 AM Jul 21, 2025 IST | Agri TV Desk

കാർഷികോല്പാദന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കർഷകർക്ക് സംസ്ഥാന സർക്കാർ നൽകി വരുന്ന സംസ്ഥാന കർഷക അവാർഡ് 2024 – ലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ആറ് പുതിയ അവാർഡുകൾ ഉൾപ്പെടെ 46 വിഭാഗങ്ങളിലേക്കാണ് അപേക്ഷ/നാമനിർദ്ദേശം ക്ഷണിച്ചിരിക്കുന്നത്.

Advertisement

ഭിന്നശേഷി വിഭാഗത്തിൽപെട്ട കർഷകൻ/കർഷക (50000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്), കാർഷിക മേഖലയിലെ മികച്ച സ്റ്റാർട്ടപ്പ് (ഫലകം, സർട്ടിഫിക്കറ്റ്), അതാത് വർഷങ്ങളിൽ കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതികൾ മികവോടെ നടപ്പിലാക്കുന്ന കൃഷി ഭവന് നൽകുന്ന അവാർഡ് (1 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്), വകുപ്പിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച കൃഷി ജോയിന്റ് ഡയറക്ടർ (ഫലകം, സർട്ടിഫിക്കറ്റ്), കൃഷി ഡെപ്യൂട്ടി ഡയറക്ടർ (ഫലകം, സർട്ടിഫിക്കറ്റ്), എഞ്ചിനീയർ-കൃഷി (ഫലകം, സർട്ടിഫിക്കറ്റ്) എന്നിവയാണ് പുതുതായി ഏർപ്പെടുത്തിയ അവാർഡുകൾ.

Applications invited for the State Farmer Award 2024

കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മുഖേന നൽകുന്ന അവാർഡുകളിലേക്ക് കർഷകർക്ക് അവരുടെ അപേക്ഷകൾ അതാത് കൃഷിഭവനുകളിൽ സമർപ്പിക്കാം. പൂരിപ്പിച്ച അപേക്ഷ ഫോറം, കൃഷി ഭൂമിയുടെ രേഖകളും നടപ്പിലാക്കിയ കാർഷിക പ്രവർത്തനങ്ങളുടെ വിശദാംശങ്ങളും സഹിതം അപേക്ഷ നൽകണം. കൃഷി ഭവനുകളിൽ അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 23 ആണ്. അവാർഡ് ജേതാക്കളായ കർഷകരെ ആഗസ്റ്റ് 17ന് കർഷകദിനത്തിൽ സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന പൊതുചടങ്ങിൽ ആദരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.keralaagriculture.gov.in.

Advertisement

Tags :
State Farmer Award 2024
Advertisement
Next Article