ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

സുഭിക്ഷ കേരളം പദ്ധതി: കുളങ്ങളിലെ കരിമീൻകൃഷി പരിശീലനം ആരംഭിച്ചു .

09:53 AM Aug 07, 2020 IST | Agri TV Desk

സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ  ഭാഗമായ 'കുളങ്ങളിലെ കരിമീൻ കൃഷി പരിശീലന  പദ്ധതിയിലേക്ക്' തെരഞ്ഞെടുത്ത കർഷകർക്കുള്ള ദ്വിദിന പരിശീലനം ആരംഭിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീമതി. ജെ. മേഴ്സിക്കുട്ടി അമ്മ ഓൺലൈനായി ഉദഘാടനം നിർവഹിച്ചു. 50 സെൻറ് വിസ്തീർണ്ണമുള്ള കുളങ്ങളിൽ ശാസ്ത്രീയ  രീതിയിൽ കരിമീൻ കൃഷി നടത്തുന്ന പദ്ധതിയാണ് ഇത്.  തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന കരിമീൻകൃഷി പദ്ധതിയുടെ യൂണിറ്റ് ചെലവ് ഒന്നര ലക്ഷം രൂപയാണ്.  ഇതിന്റെ 40 ശതമാനം സർക്കാർ ഗ്രാന്റ് ആയി നൽകും.

Advertisement

സംസ്ഥാന മത്സ്യമായ കരിമീൻ ആവശ്യാനുസരണം ലഭ്യമാക്കുന്നതിനൊപ്പം കർഷകർക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിനെ ആശ്രയിച്ച് ജിവിക്കുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് വകുപ്പ് സംഘടപ്പിക്കുന്ന വളപ്പുകളിലെ കരിമീൻ വിത്തുല്പാദന പരിപാടിയിലേക്കും തെരഞ്ഞെടുത്ത കർഷകർക്കും പരിശീലനം നൽകും.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ സംവിധാനത്തിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്.  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ 28 കേന്ദ്രങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട 250 മത്സ്യ കർഷകരാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്.   ഇവരെക്കൂടാതെ മറ്റ് കർഷകർക്കും താല്പര്യമുള്ള പൊതുജനങ്ങൾക്കും ഫേസ്ബുക്കിലൂടെ തൽസമയമായി പരിപാടി വീക്ഷിക്കുന്നതിനും സംശയങ്ങൾ ചോദിക്കുന്നതിനും അവസരമുണ്ട്.  ഫിഷറീസ് വകുപ്പിലേയും ഫിഷറീസ് സർവകലാശാലയുടേയും വിദഗ്ധർ ക്ലാസ്സുകൾ എടുക്കും.

Advertisement

കരിമീൻ കൃഷിയിൽ താല്പര്യമുള്ള പൊതുജനങ്ങൾക്ക് www.facebook.com/ janakeeyamatsyakrishi.kerala.9 എന്ന ഫേസ്ബുക്ക് ലിങ്ക് വഴി തൽസമയം പരിശീലന പരിപാടി കാണാം.

 

Tags :
സുഭിക്ഷ കേരളം
Advertisement
Next Article