ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

സുഭിക്ഷ കേരളം : പടുതാക്കുളത്തിലെ മത്സ്യകൃഷിക്ക് സാമ്പത്തിക സഹായം നേടാം

01:25 PM Jun 19, 2020 IST | Agri TV Desk

Advertisement

കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന “സുഭിക്ഷ കേരളം’’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയാണ് വീട്ടുവളപ്പില്‍ പടുതാക്കുളത്തിലെ മത്സ്യകൃഷി. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉപഭോഗത്തിന് ആവശ്യമായതില്‍ 1.5 ലക്ഷം മെട്രിക് മത്സ്യം നിലവില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമാണ് എത്തുന്നത്. കേരളത്തിന്റെ വിവിധ ഭക്ഷ്യോല്പാദന മേഖലകള്‍ പരിഗണിക്കുമ്പോള്‍ മത്സ്യകൃഷി സുസ്ഥിരമായ വളര്‍ച്ച കാണിക്കുന്നു. കേരളത്തിന്റെ മൊത്തം
മത്സ്യോല്പാദനത്തില്‍ ഉള്‍നാടന്‍ മത്സ്യകൃഷിയുടെ പങ്ക് നിര്‍ണ്ണായകമാണ്. കേരളത്തിന്റെ ഉള്‍നാടന്‍ മത്സ്യോല്പാദനത്തില്‍ ഒരു വഴിത്തിരിവ് സൃഷ്ടിച്ചു കൊണ്ട് ഗ്രാമഗ്രാമാന്തരങ്ങളിലേയ്ക്ക് മത്സ്യകൃഷി
വ്യാപിപ്പിക്കുന്നതിനായി വിഭാവനം ചെയ്തിട്ടുളള ഒരു പദ്ധതിയാണിത്. സ്വന്തമായി ജലാശയമില്ലാത്തവര്‍ക്കും മത്സ്യകൃഷി ചെയ്യാന്‍ കഴിയുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. കേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ ജലം
നില്‍ക്കാത്ത ഭൂമിയിലും കൂടാതെ വേനല്‍ക്കാലത്ത് ജലം വറ്റിപ്പോകുന്ന പ്രദേശങ്ങളിലും വീട്ടുവളപ്പിലോ പിന്നാമ്പുറത്തോ 2 സെന്റ് വിസ്തീര്‍ണ്ണം വരുന്ന കുഴികള്‍ നിര്‍മ്മിച്ച് പടുത വിരിച്ച് വെളളം നിറച്ച് മത്സ്യകൃഷി ചെയ്യുന്നതിലൂടെ മത്സ്യോല്പാദനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നു.

ലക്ഷ്യങ്ങള്‍
1. മത്സ്യ ഉപഭോക്താക്കള്‍ക്ക് വിഷരഹിത മത്സ്യം പ്രാദേശികമായി ഉറപ്പ് വരുത്തുക
2. സ്വന്തമായി കുളങ്ങളില്ലാത്ത, മത്സ്യകൃഷിയോട് താല്പര്യമുളള കുടുംബശ്രീ അയല്‍ക്കൂട്ടം, സ്വയംസഹായ സംഘം, കര്‍ഷകര്‍ എന്നിവരെ പ്രോത്സാഹിപ്പിക്കുക.
3. വേനല്‍ക്കാലത്ത് ജലം വറ്റിപ്പോകുന്ന സ്ഥലങ്ങളിലും ഈ പദ്ധതി നടപ്പിലാക്കുക വഴി മത്സ്യോല്പാദനം വര്‍ദ്ധിപ്പിക്കുക
4. കര്‍ഷകര്‍ക്ക് ഒരു തൊഴില്‍ദായക വരുമാന പദ്ധതി.
5. ഓരോ വീടുകളിലും പോഷകാഹാരം ഉറപ്പാക്കുന്നു.

Advertisement

പദ്ധതി ഗുണഭോക്തൃ തെരഞ്ഞെടുപ്പ്

ചെറിയ രീതിയിലുള്ള മത്സ്യകൃഷിയില്‍ താത്പര്യമുള്ള കുടുംബശ്രീ അയല്‍ക്കൂട്ടം, സ്വയംസഹായ സംഘം, നാമ മാത്രമായ കര്‍ഷകന്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ ഗുണഭോക്താക്കള്‍ ആകാവുന്നതാണ്. ജലലഭ്യത
ഉള്ള 2 സെന്റ് ഭൂമി അപേക്ഷകര്‍ക്ക് സ്വന്തമായോ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പാട്ടവ്യവസ്ഥ പ്രകാരമോ ഉായിരിക്കേതാണ്.ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന അപേക്ഷ ക്ഷണിക്കേതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പ്രതിനിധി ചെയര്‍മാനും കൃഷി വകുപ്പ്,ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ അംഗങ്ങളുമായ ഒരു സമിതി അപേക്ഷകരുടെ സ്ഥലപരിശോധന നടത്തി അനുയോജ്യമാണെന്ന് കണ്ടെത്തുന്ന ഗുണഭോക്താക്കളെ ശുപാര്‍ശ ചെയ്ത് ഗുണഭോക്തൃ സാധ്യതാ പട്ടിക തയ്യാറാക്കുന്നു. പഞ്ചായത്ത് സമിതി ഗുണഭോക്തൃ തെരഞ്ഞെടുപ്പ്
അന്തിമമായി അംഗീകരിക്കുന്നതാണ്.

പദ്ധതി പ്രവര്‍ത്തനങ്ങള്‍

ഫിഷറീസ് വകുപ്പിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥനും ഗുണഭോക്താവുമായി എഗ്രിമെന്റില്‍ ഏര്‍പ്പെടേണ്ടതാണ്.ഗുണഭോക്താക്കള്‍ക്ക് ഫിഷറീസ് വകുപ്പ് പരിശീലനം സംഘടിപ്പിക്കുകയും
പദ്ധതി സംബന്ധിച്ച് ലഘുലേഖ വിതരണം ചെയ്യുന്നതുമാണ്. പടുതാകുളത്തിലെ മത്സ്യകൃഷി സംബന്ധിച്ച് സാങ്കേതിക സഹായം ഫിഷറീസ് വകുപ്പ് നല്‍കുന്നതായിരിക്കും.

അടിസ്ഥാന സൗകര്യ വികസനം

80 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കുളം 50 സെന്റീമീറ്റര്‍ ആഴത്തില്‍ കുഴിയെടുത്ത് പ്രസ്തുത മണ്ണ് ഉപയോഗിച്ച് കുളത്തിന് ചുറ്റുമായി 100 സെന്റീമീറ്റര്‍ ഉയരത്തില്‍ ബ് രൂപീകരണം (ആകെ 150 സെന്റീമീറ്റര്‍ ആഴം), കുളത്തില്‍ പടുത വിരിക്കല്‍, അടിത്തട്ട് ഒരുക്കല്‍, കുളത്തില്‍ 120 സെന്റീമീറ്റര്‍ ആഴത്തില്‍ ജലം
നിറയ്ക്കല്‍, പറവകളില്‍ നിന്നും ഇഴ ജന്തുക്കളില്‍ നിന്നുമുള്ള രക്ഷയ്ക്കായി കുളത്തിന് ചുറ്റും സംരക്ഷിത വലസ്ഥാപിക്കല്‍ എന്നീ പ്രവൃത്തികള്‍ നിര്‍വ്വഹിക്കുന്നു. കുളം കുഴിക്കലും ബണ്ട് നിര്‍മ്മാണവും സ്വയം തൊഴില്‍ പദ്ധതി പ്രകാരമാണെങ്കില്‍ പൂര്‍ണ്ണമായും സൗജന്യമായി കര്‍ഷകര്‍ക്ക് നിര്‍വ്വഹിച്ച് നല്‍കുന്നതാണ്. അല്ലാത്തപക്ഷം പ്രസ്തുത പ്രവൃത്തി ഗുണഭോക്താവ് നേരിട്ട് നിര്‍വ്വഹിക്കുന്ന മുറയ്ക്ക് പ്രസ്തുത തുക ഗുണഭോക്തൃ വിഹിതത്തില്‍ നിന്ന് കുറവ് വരുത്താവുന്നതാണ്. പോളിത്തീന്‍ ഷീറ്റ്, വല മുതലായവ സര്‍ക്കാര്‍ ഏജന്‍സികളായ അഡാക്ക്, മത്സ്യകര്‍ഷക വികസന ഏജന്‍സി എന്നിവയില്‍ നിന്നോ കാര്‍ഷിക/ക്ഷീര/മത്സ്യ സഹകരണ സംഘത്തില്‍ നിന്നോ നേരിട്ട് വാങ്ങി നല്‍കാവുന്നതാണ്. അല്ലാത്ത പക്ഷം സ്വകാര്യ വിതരണക്കാരില്‍ നിന്നും ഗുണഭോക്താക്കള്‍ക്ക് നേരിട്ട് വാങ്ങാവുന്നതും ബില്ലുകള്‍/വൗച്ചറുകള്‍ ഹാജരാക്കുന്ന മുറയ്ക്ക് പരിശോധന നടത്തി, ആയത് ഗുണഭോക്തൃ വിഹിതത്തില്‍ പെടുത്താവുന്നതും, ഗുണഭോക്തൃ വിഹിതം കഴിഞ്ഞ് ഉള്ള തുകയുണ്ടങ്കില്‍ ആയത് കര്‍ഷകര്‍ക്ക് DBT
മുഖേന അനുവദിക്കാവുന്നതുമാണ്.

അനുയോജ്യ മത്സ്യയിനങ്ങളും നിക്ഷേപ സാന്ദ്രതയും

വീട്ടുവളപ്പില്‍ പടുതാക്കുളത്തിലെ മത്സ്യകൃഷി രീതിക്ക് യോജിച്ച മത്സ്യയിനങ്ങളാണ് ആസാംവാളയും വരാലും. 8 സെ.മീ വലിപ്പമുള്ള ആയിരം മത്സ്യകുഞ്ഞുങ്ങളെ ഒരു കുളത്തില്‍ നിക്ഷേപിക്കാവുന്നതാണ്.

മത്സ്യകുഞ്ഞുങ്ങളുടെ ലഭ്യത

ഫിഷറീസ് വകുപ്പിന്റെ ഹാച്ചറികളില്‍ നിന്നോ സര്‍ക്കാര്‍ ഏജന്‍സിയായ “ഏജന്‍സി ഫോര്‍ ഡവലപ്പ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ കേരള” (ADAK) ല്‍ നിന്നോ മത്സ്യകുഞ്ഞുങ്ങളെ കര്‍ഷകര്‍ക്ക് നേരിട്ട് വാങ്ങി നല്‍കേണ്ടതാണ്.

മത്സ്യത്തീറ്റ

മത്സ്യത്തിന് ആഹാരമായി 24-28% മാംസ്യമടങ്ങിയ ജലത്തില്‍ പൊങ്ങിക്കിടക്കുന്ന തിരിതീറ്റയാണ് നല്‍കേത്. മത്സ്യത്തിന്റെ ശരീരഭാഗത്തിന്റെ 1-5% എന്ന നിരക്കില്‍ ആവശ്യാനുസരണം ദിവസത്തില്‍ രണ്ട് തവണകളായി തീറ്റ നല്‍കിയാല്‍ മതിയാകുന്നതാണ്. സര്‍ക്കാര്‍ ഏജന്‍സികളായ അഡാക്ക്, മത്സ്യകര്‍ഷക വികസന ഏജന്‍സി എന്നിവയില്‍ നിന്നോ കാര്‍ഷിക/ക്ഷീര/മത്സ്യ സഹകരണ സംഘത്തില്‍ നിന്നോ നേരിട്ടും സ്വകാര്യ വിതരണ കമ്പനികളില്‍ നിന്നും ടെണ്ടർ നടപടി ക്രമങ്ങള്‍ പാലിച്ചും മത്സ്യത്തീറ്റ കര്‍ഷകര്‍ക്ക് വാങ്ങി നല്‍കേതാണ്.

വിളവെടുപ്പും വിപണനവും

എട്ടാം മാസം മുതല്‍ വിളവെടുപ്പ് ആരംഭിക്കാവുന്നതും പത്താം മാസത്തോടുകൂടി വിളവെടുപ്പു പൂര്‍ത്തിയാക്കാവുന്നതുമാണ്. വിപണി ഉറപ്പാക്കി ഭാഗികമായോ, പൂര്‍ണ്ണമായോ വിളവെടുക്കാവുന്നതാണ്.

പദ്ധതി ചെലവ്-വരുമാനം

വീട്ടു വളപ്പില്‍ പടുതാക്കുളത്തിലെ മത്സ്യകൃഷിയില്‍ ഒരു യൂണിറ്റ് 80 ചതുരശ്ര മീറ്റര്‍ ആണ്. ഒരു യൂണിറ്റ് സ്ഥാപിക്കുന്നതിന് 90,000 രൂപ ചെലവു വരുന്നതാണ്. ഒരു യൂണിറ്റിന്റെ ചെലവു കണക്കുകള്‍ താഴെ
പറയും പ്രകാരമാണ്.

വരുമാനം
ഓരോ യൂണിറ്റില്‍ നിന്നും 1000 കി.ഗ്രാം മത്സ്യോല്പാദനം പ്രതീക്ഷിക്കുന്നു. അതുവഴി 80,000 രൂപ വരുമാനം ലഭ്യമാകുന്നു. വരുമാനം - ആവര്‍ത്തനചെലവ് = ലാഭം 80,000 രൂപ - 30,000 രൂപ = 50,000 രൂപ

തുക കണ്ടെത്തൽ

ഒരു യൂണിറ്റിന് 90,000 രൂപ ചെലവ് വരുന്നതാണ്. മൊത്തം ചെലവിന്റെ 40% ധനസഹായമായി ഗുണഭോക്താവിന് ലഭിക്കുന്നതാണ്. 60% ഗുണഭോക്തൃ വിഹിതമായിരിക്കും. ഗുണഭോക്തൃ വിഹിതം
സ്വന്തമായോ ഭാഗീകമായി ബാങ്ക് ലോണായോ കെത്താവുന്നതാണ്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ 40% ധന സഹായം തദ്ദേശ സ്വയംഭരണ സ്ഥാപനവും പ്രവര്‍ത്തന ചെലവിന്റെ 40% ധനസഹായം
ഫിഷറീസ് വകുപ്പും വഹിക്കുന്നതാണ്.

സാങ്കേതിക സഹായം

പദ്ധതിയുടെ വിജ്ഞാപന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രസ്തുത തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ ഒരു മികച്ച മത്സ്യകര്‍ഷകനെ പ്രോജക്ട് പ്രൊമോട്ടറായി താത്ക്കാലിക അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് നിയോഗിക്കാവുന്നതാണ്.

പദ്ധതി നിര്‍വ്വഹണവും മേല്‍നോട്ടവും

പദ്ധതിയുടെ നിര്‍വ്വഹണ ഉഗ്യോഗസ്ഥന്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥനായിരിക്കും പദ്ധതി പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധി ചെയര്‍മാനായും കൃഷി,
ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ അംഗങ്ങളുമായ കമ്മിറ്റി രൂപീകരിക്കുന്നതും പ്രസ്തുത കമ്മിറ്റി പദ്ധതിയുടെ ഓരോ ഘട്ടവും വിലയിരുത്തുന്നതുമാണ്. പദ്ധതി പ്രകാരം അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കി മത്സ്യവിത്ത് നിക്ഷേപിക്കുന്നതിന് മുന്നോടിയായും, മത്സ്യകൃഷി

Advertisement
Next Article