For the best experience, open
https://m.agritv.live
on your mobile browser.
Advertisement

സുഭിക്ഷ കേരളം -ബയോ ഫ്ലോക്‌ മൽസ്യ കൃഷിക്ക് സാമ്പത്തിക സഹായം നേടാം

12:08 PM Jun 10, 2020 IST | Agri TV Desk

സുഭിക്ഷ കേരളം ബയോഫ്‌ളോക്ക് മത്സ്യകൃഷി യൂണിറ്റ്

Advertisement

കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ
ഭാഗമായി നടപ്പാക്കുന്ന “സുഭിക്ഷ കേരളം’’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി
നടപ്പാക്കുന്ന പദ്ധതിയാണ് “ബയോഫ്‌ളോക്ക് മത്സ്യകൃഷി”. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉപഭോഗത്തിന് ആവശ്യമായതില്‍ 1.5 ലക്ഷം മെട്രിക് മത്സ്യം നിലവില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമാണ് എത്തുന്നത്. കേരളത്തിന്റെ വിവിധ ഭക്ഷ്യോല്പാദന മേഖലകള്‍ പരിഗണിക്കുമ്പോള്‍ മത്സ്യകൃഷി സുസ്ഥിരമായ വളര്‍ച്ച കാണിക്കുന്നു. കേരളത്തിന്റെ മൊത്തം മത്സ്യോല്പാദനത്തില്‍ ഉള്‍നാടന്‍ മത്സ്യകൃഷിയുടെ പങ്ക് നിര്‍ണ്ണായകമാണ്. കേരളത്തിന്റെ ഉള്‍നാടന്‍ മത്സ്യോല്പാദനത്തില്‍ ഒരു വഴിത്തിരിവ് സൃഷ്ടിച്ചു കൊണ്ട് ഗ്രാമ ഗ്രാമാന്തരങ്ങളിലേയ്ക്ക് മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിനായി വിഭാവനം ചെയ്തിട്ടുളള ഒരു പദ്ധതിയാണിത്. ബയോഫ്‌ളോക്ക് മത്സ്യ കൃഷിരീതി വളരെ നൂതനവും മത്സ്യകര്‍ഷകര്‍ക്ക് സാമ്പത്തികമായി താങ്ങാനാവുന്നതുമായ ഒരു മത്സ്യകൃഷി സംവിധാനമാണ്. ഈ സംവിധാനം വഴി കൃഷിക്കായി ഉപയോഗിക്കുന്ന വെള്ളത്തില്‍ അടിഞ്ഞുകൂടിയ ദോഷകരമായ വിഷ വസ്തുക്കളായ നൈട്രേറ്റ്, അമോണിയ എന്നിവ കുറഞ്ഞ ചെലവില്‍ മത്സ്യങ്ങള്‍ക്ക് പോഷക സമ്പുഷ്ടമായ തീറ്റയാക്കി മാറ്റാവുന്നതാണ്. ഈ പരിസ്ഥിതി സൗഹൃദ കൃഷി രീതി വഴി ഉയര്‍ന്ന മത്സ്യ ഉല്‍പ്പാദന ക്ഷമത, ചെലവ് കുറഞ്ഞ തീറ്റ ഉല്പാദനം, പരിമിത അളവില്‍ അല്ലെങ്കില്‍ പൂജ്യ നിരക്കില്‍ ജല കൈമാറ്റം, ജല മലിനീകരണവും മത്സ്യ രോഗങ്ങളുടെ വ്യാപന സാധ്യത കുറയ്ക്കല്‍, ജലം, ഭൂവിനിയോഗ കാര്യക്ഷമത മെച്ചപ്പെടുത്തല്‍ എന്നിവ സാധ്യമാകുന്നു. .

ലക്ഷ്യങ്ങള്‍

Advertisement

1. മത്സ്യ ഉപഭോക്താക്കള്‍ക്ക് വിഷരഹിത മത്സ്യം പ്രാദേശികമായി ഉറപ്പ് വരുത്തുക
2. കര്‍ഷകര്‍ക്ക് ഒരു തൊഴില്‍ദായക വരുമാന പദ്ധതി
3. മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുക.
4. കര്‍ഷകര്‍ക്ക് മത്സ്യകൃഷിയില്‍ ആത്മവിശ്വാസം വളര്‍ത്തുക
5. ഉള്‍നാടന്‍ മത്സ്യ ഉല്പാദനം വര്‍ദ്ധിപ്പിക്കുക
6. ജല മലിനീകരണം കുറയ്ക്കുക.

പദ്ധതി ഗുണഭോക്തൃ തെരഞ്ഞെടുപ്പ്

സ്ഥല സൗകര്യമുള്ളതും, മത്സ്യകൃഷിയില്‍ താത്പര്യമുള്ളതുമായ വ്യക്തിക്ക് ഈ പദ്ധതിയില്‍ ഗുണഭോക്താവ് ആകാവുന്നതാണ്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന അപേക്ഷ ക്ഷണിക്കേതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഭരണ സമിതി പ്രതിനിധി ചെയര്‍മാനും കൃഷി വകുപ്പ്, ഫിഷറീസ് വകുപ്പിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥനും അംഗങ്ങളുമായ ഒരു സമിതി അപേക്ഷകരുടെ സ്ഥലപരിശോധന നടത്തി അനുയോജ്യമാണെന്ന് കെത്തുന്ന ഗുണഭോക്താക്കളെ ശുപാര്‍ശ ചെയ്ത് ഗുണഭോക്തൃ സാധ്യതാ പട്ടിക തയ്യാറാക്കുന്നു. പഞ്ചായത്ത് സമിതി ഗുണഭോക്തൃ തെരഞ്ഞെടുപ്പ് അന്തിമമായി അംഗീകരിക്കുന്നതാണ്.

പദ്ധതി പ്രവര്‍ത്തനങ്ങള്‍

ഫിഷറീസ് വകുപ്പിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥനും ഗുണഭോക്താവുമായി എഗ്രിമെന്റില്‍ ഏര്‍പ്പെടേതാണ്. ഗുണഭോക്താക്കള്‍ക്ക് ഫിഷറീസ് വകുപ്പ് പരിശീലനം സംഘടിപ്പിക്കുകയും പദ്ധതി സംബന്ധിച്ച് ലഘുലേഖ വിതരണം ചെയ്യുന്നതുമാണ്. ബയോഫ്‌ളോക്ക് മത്സ്യകൃഷി സംബന്ധിച്ച് സാങ്കേതിക സഹായം ഫിഷറീസ് വകുപ്പ് നല്‍കുന്നതായിരിക്കും.

അടിസ്ഥാന വികസന സൗകര്യം

4.6 മീറ്റര്‍ വ്യാസത്തില്‍ വൃത്താകൃതിയില്‍ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കുന്നു. ആയതില്‍ 4 മീറ്റര്‍ വ്യാസവും 1.5 മീറ്റര്‍ ഉയരവും ടാങ്കിന്റെ മദ്ധ്യഭാഗത്തേക്ക് വെള്ളം വാര്‍ന്നുപോകുന്നതിന് ചരിവുള്ള ഒരു ടാങ്ക് 8 മില്ലീ മീറ്റര്‍ കനമുള്ള ഇരുമ്പ് കമ്പികൊ് നിര്‍മ്മിച്ച 8 വൃത്തങ്ങളെ 10 മില്ലീമീറ്റര്‍ കനമുള്ള 50 കമ്പികള്‍ ഉപയോഗിച്ച് ലംബമായി പരസ്പരം ഘടിപ്പിച്ച്, പ്രസ്തുത ഇരുമ്പ്
ചട്ടക്കൂട്ടിനുള്ളില്‍ 750 GSM കനമുള്ള പി.വി.സി കോട്ട് ചെയ്യപ്പെട്ട ടാര്‍പാളിന്‍കൊ് സ്ഥാപിക്കുന്നു. ടാങ്കിന്റെ മദ്ധ്യഭാഗത്ത് നിന്നും ജലം വാര്‍ന്ന് പോകുന്നതിനും ടാങ്കിന്റെ ഉള്ളിലേക്ക് ജലം കൊണ്ട് വരുന്നതിനും ആവശ്യമായ പ്ലംബിംഗ് പ്രവൃത്തികള്‍ ചെയ്യുന്നു. ഇത്തരത്തിലുള്ള ടാങ്കില്‍ 120 സെ.മീ ഉയരത്തില്‍ വരെ ജലം നിറക്കാന്‍ കഴിയുന്നതു വഴി ഒരു ടാങ്കില്‍
പരമാവധി 15 ഘന.മീറ്റര്‍ വരെ ജലം ഉായിരിക്കുന്നതുമാണ്. ബയോഫ്‌ളോക്ക് ടാങ്ക് സ്ഥാപിക്കുന്നതിന് ആവശ്യമായ സാധനസാമഗ്രികള്‍ സര്‍ക്കാര്‍ ഏജന്‍സികളായ അഡാക്ക്, മത്സ്യകര്‍ഷക വികസന ഏജന്‍സി എന്നിവയില്‍ നിന്നോ കാര്‍ഷിക/ക്ഷീര/മത്സ്യ സഹകരണ സംഘത്തില്‍ നിന്നോ നേരിട്ടു വാങ്ങി നല്‍കാവുന്നതാണ്. അല്ലാത്ത പക്ഷം സ്വകാര്യ വിതരണക്കാരില്‍ നിന്നും ഗുണഭോക്താക്കള്‍ക്ക് നേരിട്ട് വാങ്ങാവുന്നതും ബില്ലുകള്‍/വൗച്ചറുകള്‍ ഹാജരാക്കുന്ന മുറയ്ക്ക് പരിശോധന നടത്തി, ആയത് ഗുണഭോക്തൃ വിഹിതത്തില്‍ പെടുത്താവുന്നതും, ഗുണഭോക്തൃ
വിഹിതം കഴിഞ്ഞ് ഉള്ള തുകയുെങ്കില്‍ ആയത് കര്‍ഷകര്‍ക്ക് DBT മുഖേന അനുവദിക്കാവുന്നതുമാണ്.

അനുയോജ്യ മത്സ്യയിനങ്ങളും നിക്ഷേപ സാന്ദ്രതയും

4-6 സെ.മീ.വലിപ്പമുള്ള മത്സ്യവിത്തുകള്‍ വൃത്താകൃതിയിലുള്ള ഒരു ടാങ്ക് സിസ്റ്റത്തില്‍ ഒരു ഘന മീറ്ററിന് 100 എണ്ണം എന്ന തോതില്‍ നിക്ഷേപിയ്ക്കാവുന്നതാണ്.

മത്സ്യകുഞ്ഞുങ്ങളുടെ ലഭ്യത

ഫിഷറീസ് വകുപ്പിന്റെ ലൈസന്‍സുള്ള ഹാച്ചറികളില്‍ നിന്നോ സര്‍ക്കാര്‍ ഏജന്‍സിയായ “ഏജന്‍സി ഫോര്‍ ഡവലപ്പ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ കേരള” (ADAK ) മുഖേനയും മത്സ്യകുഞ്ഞുങ്ങളെ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് വാങ്ങി നല്‍കേണ്ടതാണ്.

മത്സ്യത്തീറ്റ

ബയോഫ്‌ളോക്ക് ടാങ്കിലെ തിലാപ്പിയ മത്സ്യത്തിന് ഒരു ദിവസം 3 തവണ ജലത്തില്‍ പൊങ്ങി കിടക്കുന്ന പെല്ലറ്റ് രൂപത്തിലുള്ള തീറ്റ നല്‍കേതാണ്. മത്സ്യം ബയോഫ്‌ളോക്ക് കൂടി തീറ്റയായി ഉപയോഗിക്കുന്നത് കാരണം ആവശ്യമായ കൃത്രിമതീറ്റയുടെ അളവ് കുറയുന്നതാണ്. സര്‍ക്കാര്‍ ഏജന്‍സികളായ അഡാക്ക്, മത്സ്യകര്‍ഷക വികസന ഏജന്‍സി (FFDA ) എന്നിവയില്‍ നിന്നോ കാര്‍ഷിക/ക്ഷീര/മത്സ്യ സഹകരണ സംഘത്തില്‍ നിന്നോ നേരിട്ട് കര്‍ഷകര്‍ക്ക് മത്സ്യത്തീറ്റ വാങ്ങി നല്‍കേതാണ്. അല്ലാത്തപക്ഷം സ്വകാര്യ വിതരണ കമ്പനികളില്‍ നിന്നും ടെൻഡർ നടപടി ക്രമങ്ങള്‍ പാലിച്ചും മത്സ്യത്തീറ്റ കര്‍ഷകര്‍ക്ക് വാങ്ങി നല്‍കാവുന്നതാണ്.

വിളവെടുപ്പും വിപണനവും

അഞ്ചാം മാസം മുതല്‍ വിളവെടുപ്പ് ആരംഭിക്കാവുന്നതും, ആറാം മാസത്തോടുകൂടി വിളവെടുപ്പ് പൂര്‍ത്തിയാക്കേതുമാണ്. 5-6 മാസത്തിനുശേഷം വിളവെടുപ്പു നടത്താവുന്നതാണ്. വിപണി ഉറപ്പാക്കി ഭാഗികമായോ, പൂര്‍ണ്ണമായോ വിളവെടുക്കാവുന്നതാണ്.


വരുമാനം

ഓരോ യൂണിറ്റില്‍ നിന്നും 500 കി.ഗ്രാം മത്സ്യോല്പാദനം പ്രതീക്ഷിക്കുന്നു. അതുവഴി 1 ലക്ഷം രൂപ വരുമാനം ലഭ്യമാകുന്നു. ഒരു വര്‍ഷം രണ്ട് വിള എടുക്കാവുന്നതാണ്. വരുമാനം - ആവര്‍ത്തനചെലവ് = ലാഭം 100000 രൂപ - 46,000 രൂപ = 54,000 രൂപ (ഒരു വിളയ്ക്ക്) ഒരു വര്‍ഷത്തില്‍ രണ്ട് വിളയില്‍ നിന്നുമായി1,08,000 രൂപയുടെ ലാഭം.

തുക കണ്ടത്തെൽ

ഒരു യൂണിറ്റിന് 1.38 ലക്ഷം രൂപ ചെലവ് വരുന്നതാണ്. മൊത്തം ചെലവിന്റെ 40% ധനസഹായമായി ഗുണഭോക്താവിന് ലഭിക്കുന്നതാണ്. 60% ഗുണഭോക്തൃ വിഹിതമായിരിക്കും. ഗുണഭോക്തൃ വിഹിതം സ്വന്തമായോ ഭാഗീകമായി ബാങ്ക് ലോണായോ കണ്ടെത്താവുന്നതാണ്. മൂലധന ചെലവിന്റെ 40% ധന സഹായം തദ്ദേശ സ്വയംഭരണ സ്ഥാപനവും പ്രവര്‍ത്തന ചെലവിന്റെ 40% ധനസഹായം ഫിഷറീസ് വകുപ്പും വഹിക്കുന്നതാണ്.

സാങ്കേതിക സഹായം

പദ്ധതിയുടെ വിജ്ഞാപന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രസ്തുത തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ ഒരു മികച്ച മത്സ്യകര്‍ഷകനെ പ്രോജക്ട് പ്രൊമോട്ടറായി താത്ക്കാലിക അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് നിയോഗിക്കാവുന്നതാണ്.

പദ്ധതി നിര്‍വ്വഹണവും മേല്‍നോട്ടവും

പദ്ധതിയുടെ നിര്‍വ്വഹണ ഉഗ്യോഗസ്ഥന്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥനായിരിക്കും പദ്ധതി പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി തദ്ദേശ സ്വയം ഭരണ സ്ഥാപന ഭരണ സമിതി പ്രതിനിധി ചെയര്‍മാനായും കൃഷി, ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ അംഗങ്ങളുമായ കമ്മിറ്റി രൂപീകരിക്കുന്നതും പ്രസ്തുത കമ്മിറ്റി പദ്ധതിയുടെ ഓരോ ഘട്ടവും വിലയിരുത്തുന്നതുമാണ്. പദ്ധതി പ്രകാരം അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കി മത്സ്യവിത്ത് നിക്ഷേപിക്കുന്നതിന് മുന്നോടിയായും, മത്സ്യകൃഷി കാലയളവ്, മത്സ്യവിളവെടുപ്പിന് മുന്നോടിയായും എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേതാണ്.

നേട്ടങ്ങള്‍

1. ഒരു യൂണിറ്റില്‍ നിന്നും 1000 കി.ഗ്രാം മത്സ്യോല്പാദനം. (2 വിളയില്‍ നിന്നും)
2. ഒരു വര്‍ഷത്തില്‍ 2 വിളയില്‍ നിന്നുമായി 1,08,000 രൂപയുടെ വരുമാനം ലഭിയ്ക്കുന്നു.
3. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നു.
4. ജല ഉപയോഗം പരമാവധി കുറയ്ക്കുന്നു.
5. മത്സ്യ ഉപഭോക്താക്കള്‍ക്ക് വിഷരഹിത മത്സ്യം പ്രാദേശീകമായി ലഭിക്കുന്നു.

വിവരങ്ങൾക്ക് കടപ്പാട് : സുഭിക്ഷ കേരളം : കേരളം സർക്കാർ

Advertisement