ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

വളര്‍ത്തു മൃഗങ്ങളുടെ വേനല്‍ക്കാല പരിചരണം - മൃഗസംരക്ഷണ വകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍*

04:23 PM Mar 14, 2025 IST | Agri TV Desk
The Animal Welfare Department has issued guidelines for the summer care of domestic animals

പകല്‍ ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അരുമ മൃഗങ്ങളുടെ വേനല്‍ക്കാല പരിചരണത്തിന് മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്. കന്നുകാലികള്‍, വളര്‍ത്തു മൃഗങ്ങള്‍, പക്ഷികള്‍ എന്നിവയില്‍ രോഗങ്ങള്‍, ഉല്‍പാദന നഷ്ടം,മരണ സാധ്യതകള്‍ കണക്കിലെടുത്ത് അരുമ മൃഗങ്ങളുടെ പരിചരണത്തിന് നിര്‍ദേശം നല്‍കുകയാണ് വകുപ്പ്. ചൂട് കൂടുന്ന സമയങ്ങളില്‍  പശുക്കള്‍ അസ്വസ്ഥരാകുക, ക്രമാതീതമായ അണക്കല്‍,  ഉമിനീര്‍ പുറേത്തേക്ക് കളയല്‍, വിയര്‍ക്കല്‍ എന്നിവ പശുക്കളുടെ  ശരീര ഊഷ്മാവ് കുറയ്ക്കുന്നതിനുള്ള സ്വാഭാവിക മാര്‍ഗ്ഗങ്ങളാണ്.  വേനല്‍ കനക്കുമ്പോള്‍ തൊഴുത്തിന്റെ ഭാഗങ്ങള്‍ തുറന്ന് നല്‍കല്‍, താല്‍ക്കാലിക മറകള്‍, ഷെയ്ഡ് നെറ്റുകള്‍, പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ ഉയര്‍ത്തികെട്ടണം. തൊഴുത്തിന്റെ ഉയരം പത്ത് അടിയില്‍ കുറയരുത്. മുകളില്‍ കാര്‍ഷിക ഉപകരങ്ങള്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ടെങ്കില്‍ അവ മാറ്റി പരമാവധി ഉയരം ഉറപ്പാക്കണം. മേല്‍ക്കൂരയ്ക്ക് മുകളില്‍ വൈക്കോല്‍ നിരത്തുകയോ ചൂട് പ്രതിരോധിക്കാന്‍ പെയിന്റുകള്‍ ഉപയോഗിക്കുകയോ ചെയ്യാം. കുടിക്കാനുള്ള ശുദ്ധജലം എല്ലായിപ്പോഴും പുല്‍ത്തൊട്ടിയില്‍ ലഭ്യമാക്കണം. മൈക്രോസ്പ്രിംഗ്ലര്‍ വഴിയുള്ള തണുപ്പിക്കല്‍ സംവിധാനംപ്രയോജന പ്രദമാണ്. ചൂടിന് ആനുപാതികമായിഒന്ന്  മുതല്‍ അഞ്ച് മിനുട്ട് വരെതുള്ളിനനയിലൂടെ പശുവിന് തണുപ്പേകും. ഫാന്‍, മൈക്രോസ്പ്രിംഗ്ലര്‍, സെന്‍സറുകള്‍, സെല്‍ഫ് പ്രൈമിംഗ്പമ്പ് എന്നിവ  ഇതിലെ ഘടകങ്ങളാണ്.സീറോ എനര്‍ജി തണുപ്പിക്കല്‍ പ്രക്രിയയിലൂടെ 13 ഡിഗ്രിവരെ ശരീര താപനില കുറയ്ക്കാന്‍ സാധിക്കും. അണപ്പ്, വായില്‍ നിന്നും പത, തുറന്ന വായ, നീട്ടിയ നാക്ക്, താഴ്ത്തിയ തല, ഉയത്തിയ വാല്‍ക്കട എന്നിവ ചൂട് ആഘാതത്തിന്റെ തോതിനെ സൂചിപ്പിക്കുന്നു. കൊമേഴ്‌സല്‍ ഫാമുകളില്‍ ഡ്രൈ ബള്‍ബ് - വെറ്റ് ബള്‍ബ് തൊര്‍മോ മീറ്റര്‍ ഉപയോഗിച്ച് ആപേക്ഷിത സാന്ദ്രത പരിശോധിച്ച് പശുക്കളിലെ ശരീര താപം നിയന്ത്രിക്കാം.

Advertisement

 

The Animal Welfare Department has issued guidelines for the summer care of domestic animals

അതിരാവിലെയും വൈകിട്ടും തീറ്റ നല്‍കല്‍, വെയിലില്ലാത്ത സമയങ്ങളില്‍ പുറത്തിറക്കല്‍,  ഒരു പശുവിന് പ്രതിദിനംകുറഞ്ഞത് 100 ലിറ്റര്‍  തോതില്‍ നല്‍കണം. ഓട്ടോമാറ്റിക്ക് ഡ്രിങ്കറുകളാണ് അഭികാമ്യം. കാറ്റുള്ള സ്ഥലങ്ങളില്‍ നനച്ച ചാക്ക്വശങ്ങളില്‍ തൂക്കിയിട്ടാല്‍ ചൂട് കുറക്കാന്‍ സാധിക്കും. ഉല്‍പാദന ക്ഷമതയുള്ള പശുക്കള്‍ക്ക് പൊട്ടാസിയം അടങ്ങിയ ധാതുലവണ മിശ്രിതം ഉപ്പ്, അപ്പക്കാരം എന്നിവ ലക്ഷണങ്ങളുടെ തോത് അനുസരിച്ച് നല്‍കണം. സെല്‍ഫ് പ്രൊപ്പേല്ലിംഗ് റൂഫ് ടോപ്പ്ടര്‍ബൈനുകള്‍ മേല്‍ക്കൂരയില്‍ സ്ഥാപിക്കുന്നത്  ഉപകാരപ്രദമാണ്. ശരീര ഊഷ്മാവ് കൂടുമ്പോള്‍ പശുക്കളില്‍ നിര്‍ജ്ജലീകരണം, ശരീരം തളര്‍ന്നാല്‍ ഉടനടി ചികിത്സ നല്‍കിയില്ലെങ്കില്‍ മരണം സംഭവിക്കാം.  വേനലില്‍ പച്ചപ്പുല്‍  കുറവായതിനാല്‍ വൈക്കോല്‍ കുതിര്‍ത്ത് കൊടുക്കുക. ലഭ്യമായ പച്ചപ്പുല്‍ വൈക്കോലുമായി കൂട്ടികലര്‍ത്തി കൊടുക്കല്‍. സിങ്ക്, കോപ്പര്‍, സെലീനിയം മുതലായ സൂക്ഷമ മൂലകങ്ങള്‍ നല്‍കുന്നത് ചൂടാഘാതം കുറക്കാന്‍ സാധിക്കും. വളര്‍ത്തു പക്ഷികള്‍ക്ക്  കൂടുകളുടെ മുകളില്‍ തണല്‍, വൈക്കോല്‍, ഷെയ്ഡ്, നെറ്റ്ഉപയോഗിച്ചുള്ള സംരക്ഷണം, വെള്ളം, ചെറിയ കൂടുകള്‍ തണലത്തേയ്ക്ക് മാറ്റിവെയ്ക്കല്‍ ചൂടാഘാതനിയന്ത്രണ മാര്‍ഗ്ഗങ്ങളാണ്.  അരുമ മൃഗങ്ങളായ നായ, പൂച്ച മുതലായവയുടെ കൂട് കഠിനമായ വെയിലില്‍ നിന്നും മാറ്റണം. ഭക്ഷണത്തോടൊപ്പം ആവശ്യത്തിന് ശുദ്ധജലം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കകണം. അരുമ മൃഗങ്ങള്‍ക്ക് പുളി ഇല്ലാത്ത ഒ.ആര്‍.എസ് ലായിനികള്‍, പൂച്ചകള്‍ക്ക് ഡ്രൈ ഫുഡ് കൂടാതെ വെറ്റ് ഫുഡ് വേനല്‍ക്കാല പരിചരണത്തിന്റെ ഭാഗമായി നല്‍കണം. ചൂട് കൂടുമ്പോള്‍ ലക്ഷണങ്ങള്‍ കാണിക്കുന്ന  മൃഗങ്ങളെ  വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി വിദഗ്ദ്ധ ചികിത്സ നല്‍കണമെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Advertisement

Content summery : The Animal Welfare Department has issued guidelines for the summer care of domestic animals as the daytime temperatures increase.

Tags :
animal welfare departmentpets care
Advertisement
Next Article