ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

ഭക്ഷ്യവസ്തുക്കൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോ​ഗിക്കരുത്; ഭക്ഷ്യസുരക്ഷാ വകുപ്പ് മാർ​ഗ നിർദേശങ്ങൾ പുറത്തിറക്കി

05:22 PM Dec 02, 2024 IST | Agri TV Desk

ഭക്ഷ്യവസ്തുക്കൾ പൊതിയാൻ ഉപയോ​ഗിക്കുന്ന പായ്ക്കിം​ഗ് വസ്തുക്കൾ സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ മാർ​ഗ നിർദേശങ്ങൾ പുറത്തിറക്കി.

Advertisement

തട്ടുകടകൾ പോലെയുള്ള ചെറിയ വ്യാപാര സ്ഥാപനങ്ങൾ ഭക്ഷണ വസ്തുക്കൾ പൊതിയുന്നതിന് പത്രക്കടലാസുകൾ പോലെയുള്ള ഫുഡ് ​ഗ്രേഡ് അല്ലാത്ത പായ്ക്കിം​ഗ് വസ്തുക്കൾ ഉപയോ​ഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വസ്തുക്കൾ ഉപയോ​ഗിക്കുന്നതിലൂടെ ആരോ​ഗ്യത്തെ ഹാനികരമായി ബാധിക്കുന്ന ലെഡ് പോലെയുള്ള രാസവസ്തുക്കൾ, ചായങ്ങൾ എന്നിവ നേരിട്ട് ഭക്ഷണത്തിൽ കലരും. മാത്രല്ല  രോഗവാഹികളായ സൂക്ഷമജീവികൾ വ്യാപിക്കുന്നതിനും ഇത് ഇടയാക്കും.

The Assistant Commissioner of Food Safety has issued guidelines regarding the packaging materials used to wrap food items.

എണ്ണ പലഹാരങ്ങളിലെ എണ്ണ നീക്കം ചെയ്യുന്നതിനും പത്രക്കടലാസുകൾ ഉപയോ​ഗിക്കരുത്. ഭക്ഷണം പൊതിയുന്നതിനും സംഭരിക്കുന്നതിനും സുരക്ഷിതവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ മാർ​ഗ്​ഗങ്ങൾ സ്വീകരിക്കണം. ഇതിനായി ഫുഡ് ​ഗ്രേഡ് കണ്ടെയ്നറുകൾ ഉപയോ​ഗിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.

Advertisement

Content summery : The Assistant Commissioner of Food Safety has issued guidelines regarding the packaging materials used to wrap food items.

Tags :
Assistant Commissioner of Food Safety
Advertisement
Next Article