ജന്തുക്ഷേമ പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം ജില്ലയിൽ 2023-24 വർഷത്തിൽ മികച്ച ജന്തുക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തി/ സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ ജില്ലാ തലത്തിൽ തിരഞ്ഞെടുത്ത് പുരസ്കാരം നൽകുന്നു. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾ, രജിസ്റ്റേഡ് സംഘടനകൾ എന്നിവർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയും ബന്ധപ്പെട്ട രേഖകളും പ്രവർത്തനങ്ങളുടെ വിവരങ്ങൾ സഹിതം ഡിസംബർ 23 നകം തിരുവനന്തപുരം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ സമർപ്പിക്കണം. കഴിഞ്ഞ അഞ്ചു വർഷത്തിൽ അവാർഡ് ലഭിച്ചവരെ ഈ വർഷം പരിഗണിക്കില്ല.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 10000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. അപേക്ഷ ബന്ധപ്പെട്ട വെറ്ററിനറി ഡോക്ടറുടെ ശുപാർശ സഹിതം സമർപ്പിക്കണം. അപേക്ഷാ ഫോമിന് അടുത്തുള്ള മൃഗാശുപത്രിയിൽ ബന്ധപ്പെടണം.
Content summery : The award is given at the district level under the Animal Welfare Department to the individual/organization that has carried out the best animal welfare activities in the Thiruvananthapuram district in the year 2023-24.