ക്ഷീരമേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് ഓൺലൈൻ പാൽ സംഭരണത്തിനും വിപണനത്തിനുമായി ക്ഷീരവികസന വകുപ്പ് തയ്യാറാക്കിയ ക്ഷീരശ്രീ പോർട്ടൽ ഒക്ടോബർ 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
Advertisement
Chief Minister Pinarayi Vijayan will inaugurate the Ksheerasree portal prepared by the Dairy Development Department
മാസ്കറ്റ് ഹോട്ടലിൽ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ മിൽമ ഉൽപ്പന്നങ്ങളുടെ വിപണന ഉദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയും നിർവഹിക്കും. അഡ്വ. വി.കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ഡോ. ശശിതരൂർ എംപി വിശിഷ്ടാതിഥിയായിരിക്കും. ജനപ്രതിനിധികൾ, ക്ഷീരസംഘം - മിൽമ പ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും.
Chief Minister Pinarayi Vijayan will inaugurate the Ksheerasree portal prepared by the Dairy Development Department for online milk storage and marketing aimed at the upliftment of the dairy sector.