For the best experience, open
https://m.agritv.live
on your mobile browser.
Advertisement

രാജ്യത്തെ ഏറ്റവും വലിയ ഗ്ലോബൽ ലൈവ് സ്റ്റോക്ക് കോൺക്ലേവ് വയനാട്ടിൽ നടക്കും

03:51 PM Oct 16, 2024 IST | Agri TV Desk

വയനാട് കേരള വെറ്റിനറി സർവകലാശാലയിൽ രാജ്യത്തെ ഏറ്റവും വലിയ ഗ്ലോബൽ ലൈവ് സ്റ്റോക്ക് കോൺക്ലേവ് നടക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി അറിയിച്ചു. ഡിസംബർ 20 മുതൽ 29 വരെ നടക്കുന്ന കോൺക്ലേവിന്റെ ലോഗോ പ്രകാശനം ചെയ്തു. കന്നുകാലി, ക്ഷീര മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് പുതുതലമുറയെ കാർഷികവൃത്തിയിലേക്ക് കൊണ്ടുവരിക എന്നതാണ് കോൺക്ലേവിന്റെ ലക്ഷ്യം.

Advertisement

ഉരുൾപൊട്ടൽ ദുരന്ത ശേഷം വയനാട്ടിലെ വിനോദസഞ്ചാര മേഖലയെ സാധാരണ നിലയിലേക്ക് എത്തിക്കുന്നതിനായി ടൂറിസം മേഖലയിലെ സംരംഭകർക്കും തൊഴിലാളികൾക്കും ഉപകാരപ്രദമാകുന്ന തരത്തിലാണ് കോൺക്ലേവ് വിഭാവന ചെയ്തിട്ടുള്ളതെന്ന് വെറ്റിനറി സർവകലാശാല വൈസ് ചാൻസിലർ പ്രൊഫസർ അനിൽ കെ എസ് അഭിപ്രായപ്പെട്ടു. ഏകദേശം 5 ലക്ഷത്തോളം ആളുകളുടെ പങ്കാളിത്തമാണ് 10 ദിവസങ്ങളിലായി നടക്കുന്ന കോൺക്ലേവിൽ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന്റെ ഭാഗമായി 2 ലക്ഷം ചതുരശ്രയടിവിസ്തീർണ്ണത്തിൽ, വളർത്തുമൃഗങ്ങൾ, കന്നുകാലികൾ, ഡയറി ഫാമിംഗ്, അക്വാ ഫാമിംഗ് എന്നിവയുടെ സ്റ്റാളുകളും, വിവിധ എക്സ്പോകളും ഒരുങ്ങും. ഇതിനൊപ്പം വിദഗ്ധർ നയിക്കുന്ന സെമിനാറുകളും ശില്പശാലകളും ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വിളിക്കണ്ട നമ്പർ 98 95 08 83 88

Advertisement

Content summery : The country's largest global live stock conclave will be held in Wayanad

Tags :
Advertisement