ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

ചെറുകിട നാമമാത്ര കർഷകർക്കുള്ള പെൻഷൻ പദ്ധതിയിൽ 6201 ഉപഭോക്താക്കളെ കൂടി ഉൾപ്പെടുത്തി സർക്കാർ ഉത്തരവ്

04:46 PM Nov 04, 2024 IST | Agri TV Desk

കൃഷിവകുപ്പ് നടപ്പിലാക്കിവരുന്ന ചെറുകിട നാമമാത്ര കർഷകർക്കുള്ള പെൻഷൻ പദ്ധതിയിൽ 6,201 ഗുണഭോക്താക്കളെ കൂടി ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. പുതിയതായി പട്ടികയിൽ ഉൾപ്പെടുത്തിയ ഗുണഭോക്താക്കൾ ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 2,13,289 കർഷകർക്കാണ് നിലവിൽ പദ്ധതി ആനുകൂല്യം ലഭ്യമാക്കുക. മറ്റേതെങ്കിലും സാമൂഹിക സുരക്ഷാ പെൻഷൻ ആനുകൂല്യം കൈപ്പറ്റുന്നവരെ പദ്ധതിയിൽ നിന്നും ഒഴിവാക്കണമെന്ന് സർക്കാർ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം ചെറുകിട നാമമാത്ര കർഷക പെൻഷനിൽ അനർഹരായവരെ ഒഴിവാക്കിക്കൊണ്ടും അർഹത മാനദണ്ഡങ്ങൾ പാലിച്ച് 60 വയസ്സ് പൂർത്തിയാക്കിയ 6201 പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തിക്കൊണ്ടുമാണ് സർക്കാർ അന്തിമ പട്ടികയ്ക്ക് അംഗീകാരം നൽകിയത്. കർഷക ക്ഷേമവും സുരക്ഷയും മുൻനിർത്തി കേരള സർക്കാർ കൃഷിവകുപ്പ് നടപ്പിലാക്കുന്ന പ്രസ്തുത പെൻഷൻ പദ്ധതിയിൽ, കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന 60 വയസ്സ് പൂർത്തിയായ കർഷകർക്ക് പ്രതിമാസം 1600 രൂപ വീതമാണ് നൽകുന്നത്. പുതുതായി ചേർക്കപ്പെട്ടിട്ടുള്ളവരുടെ ജില്ല തിരിച്ചുള്ള കണക്ക് ചുവടെ ചേർക്കുന്നു.

Advertisement

The Kerala Government has issued an order to include 6,201 more beneficiaries in the pension scheme

ജില്ല പുതുതായി ചേർത്ത ഗുണഭോക്താക്കളുടെ എണ്ണം
തിരുവനന്തപുരം 46
കൊല്ലം 155
പത്തനംതിട്ട 221
ആലപ്പുഴ 264
കോട്ടയം 620
എറണാകുളം 586
ഇടുക്കി 289
തൃശ്ശൂർ 816
പാലക്കാട് 666
മലപ്പുറം 619
കോഴിക്കോട് 489
വയനാട 252
കണ്ണൂർ 567
കാസർഗോഡ് 611

ആകെ 6201

Advertisement

Content summery : The government has issued an order to include 6,201 more beneficiaries in the pension scheme for small and marginal farmers implemented by the Department of Agriculture.

Tags :
kerala governmentPension schemes
Advertisement
Next Article