For the best experience, open
https://m.agritv.live
on your mobile browser.
Advertisement

സമുദ്രമത്സ്യബന്ധന വികസനം : കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനുമായി കരാർ ഒപ്പിട്ട് ആന്ധ്രാപ്രദേശ്

06:35 PM Dec 26, 2024 IST | Agri TV Desk

ആന്ധ്രപ്രദേശിലെ സമുദ്രമത്സ്യബന്ധന വികസനം ലക്ഷ്യമാക്കി, പശ്ചാത്തല സൗകര്യവികസനവും മത്സ്യസമ്പത്തിന്റെ സുസ്ഥിരമായ വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി കേരള മാതൃക പിന്തുടർന്ന് ആന്ധ്രാപ്രദേശ് സർക്കാർ. കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനും (കെ.എസ്.സി.എ.ഡി.സി) കേന്ദ്ര സമുദ്രഗവേഷണ കേന്ദ്രവുമായുള്ള ചർച്ചകളുടെ ഭാഗമായി ആന്ധ്രാപ്രദേശിലെ സമുദ്രമേഖലകളിൽ വിവിധ പദ്ധതികൾക്ക് തുടക്കമിട്ടു. ഇതിന്റെ ഭാഗമായുള്ള കരാറിൽ ആന്ധ്രാപ്രദേശ് ഫിഷറീസ് വകുപ്പ് ഡയറക്ടർ ഡോലാ ശങ്കർ ഐ.എ.എസ് കെ.എസ്.സി.എ.ഡി.സി മാനേജിംഗ് ഡയറക്ടർ പി.ഐ.ഷെയ്ക് പരീത്, കേന്ദ്ര സമുദ്രഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ജോ കിഴക്കൂടൻ എന്നിവർ ഒപ്പുവെച്ചു.

Advertisement

കേന്ദ്രസർക്കാരിന്റെ പി.എം.എം.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുള്ള 24 സ്ഥലങ്ങളിൽ കേന്ദ്ര സമുദ്രഗവേഷണ കേന്ദ്രം (ICAR-CMFRI) രൂപകല്പന ചെയ്ത ആർസിസി കൃത്രിമപ്പാര് മൊഡ്യൂളുകൾ നിക്ഷേപിച്ചുകൊണ്ടാണ് നിർമാണ പ്രവർത്തനം ആരംഭിക്കുന്നത്. ആന്ധ്രപ്രദേശിന്റെ തീരദേശ സമുദ്രജീവ വൈവിധ്യവും മത്സ്യസമ്പത്തും നില നിർത്തുവാനും പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്ന ഈ പദ്ധതി മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ-സാമ്പത്തിക ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായകമാകും.

The Government of Andhra Pradesh is following the Kerala model to promote infrastructure development and sustainable development of fisheries resources

കടൽമത്സ്യ പ്രജനനത്തിന് സഹായകരമാകുന്ന കൃത്രിമ ആവാസ കേന്ദ്രങ്ങൾ ആർസിസി കൃത്രിമപ്പാര് മൊഡ്യൂളുകൾ ഉപയോഗിച്ച് ഉൾക്കടലിൽ സ്ഥാപിക്കുന്ന പദ്ധതി തീരദേശ വികസന കോർപ്പറേഷൻ കേരളത്തിൽ നടപ്പാക്കിയിട്ടുണ്ട്.  തിരുവനന്തപുരം ജില്ലയിലെ 42 മത്സ്യഗ്രാമങ്ങളിൽ നിക്ഷേപം പൂർത്തീകരിക്കുകയും ചെയ്തു. ഈ പദ്ധതിയുടെ വിജയപാത പിൻതുടർന്നാണ് ആന്ധ്രാപ്രദേശ് സർക്കാർ മത്സ്യബന്ധന മേഖലയിൽ നടപ്പാക്കുന്ന പ്രത്യേക പദ്ധതികളിൽ കേരളത്തിന്റെ പങ്കാളിത്തം തേടിയത്.

Advertisement

content summery : The Government of Andhra Pradesh is following the Kerala model to promote infrastructure development and sustainable development of fisheries resources

Tags :
Advertisement