ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവുമായി കൃഷി സമൃദ്ധിയും സമഗ്ര പച്ചക്കറി കൃഷിയും  

05:02 PM Dec 13, 2024 IST | Agri TV Desk

കൃഷിവകുപ്പ് സംസ്ഥാനത്തൊട്ടാകെ 2025 ജനുവരിയിൽ ആരംഭിക്കുന്ന സമ്പൂർണ്ണ പച്ചക്കറി യജ്ഞം പദ്ധതിയിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളം പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഏലൂർ നഗരസഭാ ഹാളിൽ ചേർന്ന മേഖലാതല യോഗത്തിൽ ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവുമായി കൃഷി സമൃദ്ധിയും സമഗ്ര പച്ചക്കറി കൃഷിയും മാറുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement

കൃഷി സമൃദ്ധി പദ്ധതി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. കാർഷിക മേഖലയുടെ പ്രദേശികമായ ഉന്നമനവും കാർഷിക ഉത്പാദനത്തിൽ സ്വയം പര്യാപ്തതയും നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ കേരളത്തിലെ കാർഷിക മേഖലയ്ക്ക് ബഹുദൂരം മുന്നേറാനാകുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന കേര പദ്ധതിയിൽ 2365 കോടി രൂപ ലോക ബാങ്ക് സഹായത്തിന് അനുമതി ലഭിച്ചു. 1980 ന് ശേഷം ഇതാദ്യമായാണ് കേരളത്തിൽ കൃഷി വകുപ്പിന് ഇത്രയും ബൃഹത്തായ ഒരു പദ്ധതി ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പ്രാദേശികമായ സാമ്പത്തിക വികസനത്തിന് കൃഷി അത്യാവശ്യമാണ്. ലഭ്യമായ മുഴുവൻ ഇടവും കൃഷിയിടമാക്കുക എന്ന ലക്ഷ്യത്തോടെ തരിശു രഹിത കേരളം സൃഷ്ടിക്കുക. കൃഷി ഭവൻ തലത്തിൽ രൂപീകരിച്ച കൃഷിക്കൂട്ടങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും തദ്ദേശ സ്വയം ഭരണ വകുപ്പുമായി ചേർന്ന് കൂടുതൽ മാതൃകാ പദ്ധതികളുടെ ഭാഗമാക്കുകയും വേണം. കർഷകർക്ക് വേണ്ടി കർഷക ഗ്രാമസഭകൾക്കും തദ്ദേശ സ്വയം ഭരണ വകുപ്പിൽ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷയും ഭക്ഷ്യസ്വയംപര്യാപ്തതയും ലക്ഷ്യംവെച്ചുള്ള പ്രവർത്തനങ്ങൾ ജൈവ കാർഷിക മിഷന്റെയും പോഷകസമൃദ്ധി മിഷന്റെയും ഭാഗമായി നടപ്പിലാക്കിവരുന്നത്.

Advertisement

കൃഷിക്കൂട്ടങ്ങൾ ഉത്പാദനം, വിപണനം എന്നിവയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളിലൂടെ വരുമാനം വർദ്ധിപ്പിക്കൽ, നവോ-ധൻ പദ്ധതിയിലൂടെ ലഭ്യമായ മുഴുവൻ സ്ഥലങ്ങളിലും കൃഷി യോഗ്യമാക്കുന്നതിനുള്ള പദ്ധതികൾ, ചെറുപ്പക്കാരെയും വിദ്യാർത്ഥികളെയും കാർഷിക മേഖലയിലെ പദ്ധതികളിൽ പങ്കാളികളാക്കുക, രാഷ്ട്രീയ മേഖലയിലെ അടിസ്ഥാന വിവരങ്ങൾ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി ശേഖരിച്ച് ഒരു വ്യക്തമായ കാർഷിക പ്ലാൻ തയ്യാറാക്കുക, നവീനമായ കാർഷിക മുറകൾ ഉപയോഗപ്പെടുത്തി ഉത്പാദനവും ഉല്പാദനക്ഷമതയും വർദ്ധിപ്പിക്കുക, കൃഷിയിടത്തിലെ വന്യ മൃഗശല്യം സംബന്ധിച്ച് പ്രായോഗിക അറിവുകൾ ഉപയോഗപ്പെടുത്തി കൃഷി ഉറപ്പാക്കുക, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നവീന ആശയങ്ങൾ പദ്ധതികളാക്കി കാർഷിക വികസനം ഉറപ്പാക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ നമ്മുടെ കാർഷിക മേഖലയെ കൂടുതൽ ഊർജസ്വലമാക്കാൻ കഴിയണം. ജൈവകൃഷി പ്രകൃതി കൃഷി, കാർബൺ തൂലിതാ കൃഷി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

Content summery : The Krishi Samriddhi project will be extended to all the panchayats in the state.

Tags :
kerala governmentKrishi Samriddhi
Advertisement
Next Article