ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

റബ്ബർബോർഡ് റബ്ബറുത്പന്നനിർമാണത്തിൽ മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു

05:02 PM May 22, 2025 IST | Agri TV Desk

റബ്ബർബോർഡ് റബ്ബറുത്പന്നനിർമാണത്തിൽ മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. കോഴ്സ് കോട്ടയത്തുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ്ങിൽ ജൂലൈ 02-ന് ആരംഭിക്കും. കോഴ്സ് ഫീസ് 21,000 രൂപ (18 ശതമാനം ജി.എസ്.റ്റി. പുറമെ). റബ്ബറുത്പന്നനിർമാണത്തിലുള്ള സർട്ടിഫിക്കറ്റ് കോഴ്സിൽ ഡിപ്ലോമ/ബിരുദധാരികൾ, എഞ്ചിനീയർമാർ, ഗവേഷകർ, വിദ്യാർത്ഥികൾ, റബ്ബർവ്യവസായമേഖലയിൽ സാങ്കേതികരംഗത്ത് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെല്ലാം പങ്കെടുക്കാം. ഈ കോഴ്സിലൂടെ റബ്ബർ സംസ്കരണം, ഉത്പന്നനിർമാണം, ഗുണമേന്മ നിയന്ത്രണം തുടങ്ങി റബ്ബർമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രാവീണ്യം നേടാം. സംരംഭകത്വത്തിലും സാമ്പത്തിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലും അറിവുനേടുന്നതിനും അവസരമുണ്ടായിരിക്കും. അക്കാദമിക/വ്യവസായിക മേഖലകളിൽ പുതിയ അവസരങ്ങൾ തേടുന്നതിനും പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും കോഴ്സ് സഹായകമാകും. കോഴ്സിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 04812353127 എന്ന നമ്പറിലോ 04812353201 എന്ന വാട്ട്സ്ആപ്പ് നമ്പറിലോ വേണം ബന്ധപ്പെടാൻ. ഇ മെയിൽ: training@rubberboard.org.in

Advertisement

Content summery : The Rubber Board conducts a three-month certificate course in rubber product manufacturing

Advertisement
Tags :
rubber board
Advertisement
Next Article