For the best experience, open
https://m.agritv.live
on your mobile browser.
Advertisement

കേരളത്തിന്റെ കാർഷിക രംഗത്ത് വൻ നിക്ഷേപത്തിനൊരുങ്ങി ലോക ബാങ്ക്, 9 മില്യൻ ഡോളറിന്റെ പദ്ധതിക്ക് അംഗീകാരം

05:34 PM Nov 04, 2024 IST | Agri TV Desk

കേരളത്തിലെ കർഷകർക്ക് കാലാവസ്ഥ വ്യതിയാനം നേരിടാനും, കാർഷിക സംരംഭകരെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി ലോകബാങ്ക് 9 മില്യൻ ഡോളറിന്റെ (80 കോടി) പദ്ധതിക്ക് അംഗീകാരം നൽകി. 4 ലക്ഷം കർഷകർക്ക് ആണ് ഇതിന്റെ നേട്ടം ഉണ്ടാവുക. ചെറുകിട ഇടത്തരം സംരംഭകർക്ക് പ്രത്യേകിച്ച് സ്ത്രീകൾക്കാണ് പദ്ധതി ധനസഹായം കൂടുതൽ പ്രയോജനപ്പെടുത്താൻ ആവുക.

Advertisement

The World Bank has approved a $9 million (80 crore) project to help farmers in Kerala

ഏലം,വാനില, ജാതിക്ക തുടങ്ങി സുഗന്ധവ്യജ്ഞനങ്ങളുടെ മുൻനിര ഉൽപാദകരെന്ന നിലയിൽ, ഇന്ത്യയുടെ മൊത്തം കാർഷിക - ഭക്ഷ്യ കയറ്റുമതിയുടെ 20% വും കേരളത്തിന്റെ സംഭാവനയാണ്. എന്നിരുന്നാലും കാലാവസ്ഥ വ്യതിയാനം സുഗന്ധവ്യജ്ഞന കൃഷിയെ കാര്യമായി ബാധിക്കുന്നു എന്നാണ് ലോക ബാങ്കിന്റെ കണ്ടെത്തൽ. 200 മില്യൺ ഡോളറിന്റെ കേരള ക്ലൈമറ്റ് റെസിലന്റ് അഗ്രി വാല്യൂ ചെയിൻ മോഡനൈസേഷൻ എന്ന പദ്ധതി പ്രകാരമാണ് സംസ്ഥാനത്തിന് ധനസഹായം നൽകുന്നത്. ഈ പദ്ധതി പ്രകാരം ഏകദേശം നാല് ലക്ഷം കർഷകർക്ക് പ്രയോജനം ലഭിക്കും എന്നാണ് കണക്കുകൂട്ടൽ. കാലാവസ്ഥ പ്രതിരോധിക്കുന്ന തരത്തിലുള്ള കാപ്പി, ഏലം, റബർ എന്നിവയുടെ പുനർനിർമ്മാണവും, കേരളത്തിന്റെ ഫുഡ് പാർക്കുകൾ ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാൻ സഹായിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാനും പദ്ധതി വിഭാവന ചെയ്യുന്നു. ഇത് പ്രകാരം സ്വകാര്യമേഖലയിൽ നിക്ഷേപം കൂടുതൽ പ്രോത്സാഹിപ്പിക്കുകയും, കർഷകരുടെയും ചെറുകിട - ഇടത്തര സംരംഭങ്ങളുടെയും പ്രയോജനത്തിനായി കാർഷിക മൂല്യ ശൃംഖലകളെ സംയോജിപ്പിക്കുകയും ചെയ്യും. ഇതു കൂടാതെ ചെറുകിട സംരംഭക മേഖലയിലുള്ള സ്ത്രീകൾക്ക് വിവിധതരത്തിലുള്ള പരിശീലന പരിപാടികൾ നൽകി അവരെ ശാക്തീകരിക്കുവാനും , കർഷക ഗ്രൂപ്പുകളും കാർഷിക ബിസിനസുകളും തമ്മിലുള്ള ഉൽപാദനപരമായ സഖ്യങ്ങൾ രൂപീകരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

Content summery : The World Bank has approved a $9 million (80 crore) project to help farmers in Kerala cope with climate change and further encourage agricultural entrepreneurs.

Advertisement

Tags :
Advertisement