ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

റേഷൻ കാർഡിലെ തെറ്റ് തിരുത്താം, തെളിമ പദ്ധതി 96 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനകരമെന്ന് മന്ത്രി ജി.ആർ അനിൽ

05:43 PM Nov 15, 2024 IST | Agri TV Desk
Ration card

തെളിമ പദ്ധതിയിലൂടെ റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താനുള്ള അവസരം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭക്ഷ്യ,പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. റേഷൻ കാർഡുകൾ കുറ്റമറ്റതാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന തെളിമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മണക്കാട് 1101211 -ാം നമ്പർ റേഷൻ ഡിപ്പോയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

Advertisement

Ration card

നവംബർ 15 മുതൽ ഡിസംബർ 15 വരെ റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും ആധാർ നമ്പർ ചേർക്കാനും പൊതുജനങ്ങൾക്ക് അവസരമുണ്ട്. 96 ലക്ഷം കുടുംബങ്ങൾക്ക് തെളിമ പദ്ധതി പ്രയോജനപ്പെടും. ഉടമയുടെയും അംഗങ്ങളുടെയും പേര്, വയസ്, മേൽവിലാസം കാർഡുടമയുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളിലെ തെറ്റുകൾ തിരുത്താം. സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും സ്ഥാപിച്ചിട്ടുള്ള പെട്ടികളിൽ ആവശ്യമായ രേഖകൾക്കൊപ്പം അപേക്ഷകൾ നിക്ഷേപിച്ചാൽ മതി. അപേക്ഷകൾ കൃത്യമായി പരിശോധിച്ചു തെറ്റുകൾ തിരുത്തി കാർഡ് നൽകും. എൽപിജി, വൈദ്യുതി കണക്ഷൻ വിവരങ്ങൾ കാർഡിൽ ചേർക്കാം. അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണനാ / എ എ വൈ കാർഡുകളെക്കുറിച്ചുള്ള പരാതികളും ഈ രീതിയിൽ നൽകാമെന്ന് മന്ത്രി അറിയിച്ചു.

Content summery : Minister GR Anil said that the mistake in the ration card can be corrected, Thelima scheme will benefit 96 lakh families

Advertisement

Tags :
ration cardThelima scheme
Advertisement
Next Article