വെറുതെ അങ്ങ് കുഴിച്ചിട്ടാൽ പോരാ; ഇഞ്ചിക്ക് നല്ല വിളവ് ലഭിക്കാൻ ചിരട്ട കൊണ്ടൊരു സൂത്രപ്പണി
അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഇഞ്ചി. എന്നാൽ ഇന്ന് വില കാരണം അടുക്കാൻ കഴിയാത്ത അവസ്ഥയാണ്. അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ വീട്ടുമുറ്റത്ത് തന്നെ ഇഞ്ചി നടാവുന്നതാണ്. ചിരട്ട കൊണ്ടുള്ള സൂത്രപ്പണി കൂടി ചെയ്താൽ വിളവ് ഇരട്ടിയാക്കാം.
മുളപ്പിച്ചാണ് ഇഞ്ചി നടേണ്ടത്. ഇതിനായി പേപ്പർ കവറിൽ ഇഞ്ചി ഇട്ട് വെള്ളം സ്പ്രേ ചെയ്ത ശേഷം പൊതിഞ്ഞു വയ്ക്കുക. രണ്ടാഴ്ചയ്ക്ക് ശേഷം ഇഞ്ചിയിൽ മുള വന്നിട്ടുണ്ടാകും.
നടാനായി ചട്ടിയിൽ രണ്ടോ മൂന്നോ ചിരട്ട പൊട്ടിച്ച് ഇട്ടു കൊടുക്കുക. അതിന് മുകളിൽ മണ്ണ് ഇട്ടുകൊടുക്കുക. പച്ചില കൂടി മുകളിലായി വിതറി വീണ്ടും മണ്ണിട്ട് മുട്ടത്തോട് കൂടി മിക്സ് ചെയ്യുക. അതിലേക്ക് മുളപ്പിച്ച ഇഞ്ചി പൂഴ്ത്തി വെക്കുക. മുകളിലായി കുറച്ച് മണ്ണും പച്ചിലയും കൂടി ഇട്ട് വെള്ളം സ്പ്രേ ചെയ്ത് നൽകുക. ഇഞ്ചി ചെടിയായി മുളച്ചു വരുന്നത് വരെ വെള്ളം ചെറിയ രീതിയിൽ തളിച്ച് കൊടുക്കുക. ഇങ്ങനെ വളരെ പെട്ടെന്ന് തന്നെ ഇഞ്ചി മുളപ്പിച്ചെടുക്കാൻ സാധിക്കും.
to get good yield of ginger use coconut shell