ക്ഷീരോൽപ്പന്ന നിർമ്മാണ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു
04:33 PM Dec 31, 2024 IST | Agri TV Desk
ആലത്തൂർ വാനൂരിൽ സ്ഥിതി ചെയ്യുന്ന സർക്കാർ ക്ഷീര പരിശീലന കേന്ദ്രത്തിൽ ജനുവരി ആറ് മുതൽ 18 വരെ പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ ക്ഷീരകർഷകർ, കുടുംബശ്രീ അംഗങ്ങൾ, സംരംഭകർ എന്നിവർക്കായി ക്ഷീരോൽപ്പന്ന നിർമ്മാണത്തില്‍ പരിശീലനം നല്‍കുന്നു.
Advertisement
പ്രവേശന ഫീസ് 135 രൂപ. ആധാർ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് സഹിതം പരിശീലനാർഥികൾക്ക് പരിശീലനത്തിൽ പങ്കെടുക്കാം. താൽപ്പര്യമുള്ളവർ ജനുവരി മൂന്നിന് വൈകിട്ട് നാലിന് മുമ്പായി dd-dte-pkd.dairy@kerala.gov.in, dtcalathur@gmail.com എന്നീ ഇ.മെയിലുകള്‍ വഴിയോ 04922 226040, 7902458762 എന്നീ നമ്പറുകളില്‍ ഫോൺ മുഖേനയോ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Advertisement
Content summery : Training is provided in dairy product manufacturing