സെൻട്രൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ (ഐസിഎആർ- സിഐഎഫ്ടി) ആഭിമുഖ്യത്തിൽ എറണാകുളം, തൃശ്ശൂർ, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിൽ ഉൾപ്പെടുന്ന പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കായി മത്സ്യസംസ്ക്കരണ മേഖലയിൽ പുതിയ സംരംഭം തുടങ്ങുന്നതിനായി രണ്ടു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
Advertisement
fish processing business
2025 മാർച്ച് 11, 12 തീയതികളിൽ സിഐഎഫ്ടി ആസ്ഥാനമായ കൊച്ചിയിലാണ് പരിശീലനം. തിരഞ്ഞെടുക്കുന്ന 25 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവരുടെ യാത്രാചിലവ്, ഭക്ഷണം, താമസം എന്നിവ ഐസിഎആർ-സിഐഎഫ്ടി വഹിക്കും. താൽപര്യമുള്ളവർ പേര്, വിലാസം, ഈ മേഖലയിൽ പ്രവർത്തിക്കാനുള്ള താൽപര്യം എന്നിവ ഉൾപ്പെടുത്തി അതത് ജില്ലകളിലെ പട്ടികവർഗ്ഗ ഓഫീസർ മുഖാന്തിരം ഫെബ്രുവരി 25 നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2412382.
Advertisement
Content summery : Training to start a fish processing business