ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

ലക്ഷദ്വീപില്‍ ടയര്‍ ചട്ടി ഉപയോഗിച്ചുള്ള പുതിയ കൃഷി പാഠത്തിന് തുടക്കമായി

08:38 PM Feb 08, 2022 IST | Agri TV Desk

പ്ലാസ്റ്റിക് ചട്ടികള്‍ക്കും ഗ്രോബാഗുകള്‍ക്കും പകരം ഇനി ലക്ഷദ്വീപുകാര്‍ക്ക് ടയര്‍ചട്ടി ഉപയോഗിക്കാം. ഇതിനായി ലക്ഷദ്വീപില്‍ ടയര്‍ ചട്ടി ഉപയോഗിച്ചുള്ള പുതിയ കൃഷി പാഠത്തിന് തുടക്കമായി. പരിസ്ഥിതി ലോല പ്രദേശമായ ലക്ഷദീപില്‍ മണ്ണില്‍ ലയിക്കാത്ത പ്ലാസ്റ്റിക് ചട്ടികള്‍ക്കും പ്‌ളാസ്റ്റിക്ക് ഗ്രോ ബാഗുകള്‍ക്കും പകരമായാണ് ടയര്‍ ചട്ടികള്‍ ഒരുക്കാനുള്ള കൃഷിരീതി പഠിപ്പിക്കുന്നത്.

Advertisement

തൃശൂരിലെ കൃഷിശാസ്ത്രജ്ഞമാരാണ് ഈ കൃഷിയറിവ് പകര്‍ന്നുനല്‍കിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിന് കീഴിലുള്ള പ്‌ളാന്റ് ജെനറ്റിക്‌സിലെ ശാസ്ത്രജ്ഞരാണ് ജൈവപച്ചക്കറി കൃഷി ലക്ഷ ദീപിനെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതി നടപ്പാക്കുന്നത്. ദ്വീപിലെ കൃഷി വിജ്ഞാന കേന്ദ്രവുമായി സഹകരിച്ച് അഗത്തിയിലും കവരത്തിലും ദ്വീപ് ശ്രി വനിതാ കൂട്ടായ്മ, ജവഹര്‍ ക്‌ളബ് എന്നിവരുടെ സഹരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Advertisement

ദ്വീപ് നിവാസികളുടെ കുടുംബത്തിന് ആവശ്യമായ ജൈവ പച്ചക്കറി വീട്ടില്‍ തന്നെ ഉണ്ടാക്കാമെന്ന കൃഷി പാഠവും പകര്‍ന്നുനല്‍കി. വിത്തിനും ജൈവ വളത്തോടുമൊപ്പം 10 ടയര്‍ ചട്ടികള്‍ ഒരോ കുടുംബത്തിനു നല്‍കിയതിന്റെ ഉദ്ഘാടന ചടങ്ങില്‍ കവരത്തി കൃഷി വിജ്ഞാ കേന്ദ്രം മേധാവി ഡോ. ആനന്ദ് , വെള്ളാനിക്കര ഐ.സി.എ.ആര്‍ എന്‍.ബി.പി.ജി.ആര്‍ ശാസ്ത്രജ്ഞാരായ ഡോ.എം. ലത. ഡോ, കെ.ജോസഫ് ജോണ്‍ ഡോ.കെ പ്രദിപ് , ഡോ.എ.സുമ എന്നിവര്‍ പങ്കെടുത്തു.

കടപ്പാട്
സി കെ മണി
കടമ്പനാട്

Advertisement
Next Article