പ്രധാന കാർഷിക വാർത്തകൾ
1. നമ്മുടെ ഫലമായ ചക്കയുടെ പ്രസക്തി ഭക്ഷ്യസുരക്ഷയ്ക്കും സുരക്ഷിത ഭക്ഷണവും എന്ന നിലയിൽ ഇക്കാലത്ത് ഏറി കൊണ്ടിരിക്കുകയാണ്. വിവിധയിനം നാടൻ ചക്കകളെ കണ്ടെത്തി സംരക്ഷിക്കുന്നതിനായി കേരള കാർഷിക സർവകലാശാല കാർഷിക പങ്കാളിത്തത്തോടെ വിദ്യാർഥി ഗവേഷണ പദ്ധതിയിൽ ഉൾപ്പെടുത്തി. സെപ്റ്റംബർ മുതൽ നവംബർ വരെയോ അല്ലെങ്കിൽ വർഷം മുഴുവൻ കായ്ക്കുന്നതുമായ പ്ലാവിനങ്ങളുടെ വിവരങ്ങൾ തൃശ്ശൂർ ജില്ലയിലെ കർഷകർ വാട്സ്ആപ്പ് മുഖേനയോ ഫോൺ മുഖേനയോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. വിവരങ്ങൾ കൈമാറേണ്ട നമ്പർ-9496402922.
2. കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള തൃശൂർ വെള്ളാനിക്കര ക്യാമ്പസിലെ കാർഷിക കോളേജ് വെള്ളാനിക്കരയിൽ 2022 അധ്യായന വർഷത്തെ ഡിബിഡി സപ്പോർട്ടഡ് MSC (അഗ്രി) പ്ലാൻറ് ബയോടെക്നോളജി കോഴ്സിലേക്കുള്ള പ്രവേശനത്തിനായി പുനർ വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യത അപേക്ഷാഫീസ് എന്നിവ അടക്കം വിശദമായ പ്രോസ്പെക്ടസ് ഡൗൺലോഡ് ചെയ്ത് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം ഒൻപതാം തീയതി. സന്ദർശിക്കേണ്ട വെബ്സൈറ്റ് www.admission.kau.in.
3. നിലവിലെ തെങ്ങിൻ തോട്ടങ്ങളിലും പുതിയതായി സ്ഥാപിച്ചിട്ടുള്ള തോപ്പുകളിലും സംയോജിത സസ്യസംരക്ഷണ പരിപാലനമുറകൾ നടപ്പിലാക്കി തെങ്ങിന്റെ ആരോഗ്യസംരക്ഷണത്തിനായി കൃഷിവകുപ്പ് സംസ്ഥാനത്തുടനീളം കേരരക്ഷ വാരം നടപ്പിലാക്കുന്നു. മുൻവർഷങ്ങളിൽ കേരഗ്രാമം പദ്ധതി നടപ്പിലാക്കിയ പഞ്ചായത്തുകളിലും ഈ വർഷം നടപ്പിലാക്കുന്ന പഞ്ചായത്തുകളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും ക്യാമ്പയിൻ നടത്തുക.
4. ക്ഷീരവികസന വകുപ്പ് വാർഷിക പദ്ധതി 2022 -2023 മിൽക്ക് ഷെഡ് വികസന പദ്ധതി നടപ്പിലാക്കാൻ താല്പര്യമുള്ളവരിൽ നിന്ന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നു. 2022 ഒക്ടോബർ 20 വരെ ക്ഷീരവികസനവകുപ്പ് പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട പോർട്ടൽ - http:ksheerasree.kerala.gov.in.
5. തിരുവനന്തപുരം ജില്ലയിൽ മികച്ച ജന്തു ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തി/ സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ജില്ലാതലത്തിൽ തെരഞ്ഞെടുത്ത പുരസ്കാരം നൽകുന്നു മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ അല്ലെങ്കിൽ അംഗീകൃത സംഘടനകൾ എന്നിവയ്ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷകളും ബന്ധപ്പെട്ട രേഖകളും പ്രവർത്തനങ്ങളുടെ വിവരങ്ങളും സഹിതം ഒക്ടോബർ മാസം 31 ന് മുൻപ് തിരുവനന്തപുരം ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ സമർപ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 10,000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. കഴിഞ്ഞ മൂന്ന് വർഷത്തിൽ അവാർഡ് ലഭിച്ചവരെ ഈ വർഷം അവാർഡിനായി പരിഗണിക്കില്ല.
6. ക്ഷീരവികസന വകുപ്പിൻറെ വലിയതുറയിൽ പ്രവർത്തിക്കുന്ന സംസ്ഥാന തീറ്റപ്പുൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ യുവസംരംഭകർക്ക് വാണിജ്യാടിസ്ഥാനത്തിൽ തീറ്റപ്പുൽ കൃഷിയും വിപണനവും എന്ന വിഷയത്തിൽ പ്രായോഗിക പരിശീലനവും, പരിശീലനാർത്ഥികൾക്ക് തീറ്റപ്പുൽ വിപണി കണ്ടെത്തി വരുമാനം നേടാനുള്ള ധന സഹായവും, അതോടൊപ്പം ക്ഷീരവികസന വകുപ്പിലെ വിവിധ ധനസഹായ പദ്ധതികൾ പരിചയപ്പെടുകയും ചെയ്യുന്നു. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഒക്ടോബർ 10 വൈകുന്നേരം 5 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0471-25 01706.
7. കേരള കാർഷിക സർവകലാശാല വെള്ളായണി കാർഷിക കോളേജിൽ തീറ്റപുല്ല് കൃഷിയ്ക്ക് വേണ്ടിവരുന്ന മേൽത്തരം നേപ്പിയർ പുല്ലിനം സുഗുണ ലഭ്യമാണ്. കട്ടിങ് ഒന്നിന് ഒരു രൂപ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 8547125231.
8. പാലക്കാട് പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന കൃഷിവിജ്ഞാന കേന്ദ്രത്തിൽ WCT ഇനത്തിൽപ്പെട്ട തെങ്ങിൻതൈകൾ തൈ ഒന്നിന് 110 രൂപ നിരക്കിൽ വിൽപ്പനയ്ക്ക്. തയ്യാറായിരിക്കുന്നു താല്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ 0466 -2912008. 0466 -2212279.
9. കുടപ്പനക്കുന്ന് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിൽ ഒരു ദിവസം പ്രായമായ ഗ്രാമത്തിലെ ഇനത്തിൽപ്പെട്ട പൂവൻ കുഞ്ഞുങ്ങൾ അഞ്ചുരൂപ നിരക്കിൽ ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെ വിളിക്കുക. വിളിക്കേണ്ട നമ്പർ 0471 -2730804.
10. റബർ ഉൽപാദന പ്രോത്സാഹന പദ്ധതിയിൽ അംഗങ്ങൾ ആകാത്ത വ്യക്തികൾക്ക് 2022 നവംബർ 30 വരെ രജിസ്റ്റർ ചെയ്യാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. ഇതിനായി നിശ്ചിത ഫോറത്തിൽ അടുത്തുള്ള റബർ ഉൽപ്പാദക സംഘത്തിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്നതോടൊപ്പം അപേക്ഷകന്റെ ഫോട്ടോ, റബ്ബർ നിൽക്കുന്ന സ്ഥലത്തിൻറെ കരം അടച്ച രസീത്, ബാങ്ക് പാസ്ബുക്ക് കോപ്പി, എന്നിവയോടൊപ്പം ആധാർ കാർഡ്/ പാൻ കാർഡ്/ പാസ്പോർട്ട് /ഡ്രൈവിങ് ലൈസൻസ് എന്നിവയിലേതെങ്കിലുമൊന്നിന്റെ കോപ്പി ഹാജരാക്കണം. ഈ പദ്ധതിയിൽ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളവർ സ്ഥലത്തിൻറെ കരമടച്ച രസീത് ഹാജരാക്കി രജിസ്ട്രേഷൻ പുതുക്കണം. രജിസ്ട്രേഷൻ പുതുക്കുന്നതിന് 2022 ജൂലൈ ഒന്നുമുതൽ ഉള്ള പർച്ചേസ്/ സെയിൽസ് ബില്ലുകൾ മാത്രം ധനസഹായത്തിന് പരിഗണിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള റബർബോർഡ് ഓഫീസുമായി ബന്ധപ്പെടുക.