For the best experience, open
https://m.agritv.live
on your mobile browser.
Advertisement

നഗരകൃഷിയുടെ പ്രയോജനങ്ങള്‍

03:11 PM Nov 27, 2024 IST | Agri TV Desk

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ നഗരവല്‍ക്കരണം ഒട്ടുമിക്ക പ്രദേശങ്ങളിലും വ്യാപിച്ചിട്ടുള്ളതു കൊണ്ട് തന്നെ നഗരകൃഷിയുടെയും പ്രാധാന്യമേറുന്നു. ഇതോടൊപ്പം അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിഷമയമായ പച്ചക്കറികളോടുള്ള മടുപ്പും ഭയവും ഒരു പരിധി വരെ ടെറസിലും മറ്റും പച്ചക്കറി സ്വയം ഉല്‍പ്പാദിപ്പിക്കാനുള്ള പ്രചോദനം നല്‍കുന്നു. ഗ്രോബാഗ് ഉപയോഗിച്ചുള്ള ടെറസ് കൃഷി തന്നെയാണ് ഇതില്‍ മിക്കവരും പരീക്ഷിക്കുന്നത്.

Advertisement

ശുചിത്വവും അതിലുപരി ശുദ്ധവുമായ പച്ചക്കറി വിശ്വാസത്തോടെ കഴിയ്ക്കാമെന്നത് തന്നെയാണ് നഗരകൃഷിയുടെ ഏറ്റവും വലിയ പ്രയോജനം. ജൈവ കൃഷിക്ക് പ്രചാരം ലഭിക്കുന്നു. നഗരത്തിലേയ്ക്ക് പുറംതള്ളപ്പെടുന്ന ജൈവമാലിന്യത്തിന്റെ അളവ് ഗണ്യമായി കുറയുന്നു. പരമ്പരാഗത കൃഷിയിടങ്ങളില്‍ നിന്നുള്ള ഉത്പാദനത്തിന് പുറമേയുള്ള അധിക ഉത്പാദനമായതിനാല്‍ ഭക്ഷ്യ സുരക്ഷയ്ക്ക് സഹായകരമാകുന്നു.

Urban farming

പരമാവധി സ്ഥലം ഭക്ഷ്യ ഉല്പാദനത്തിനായി ഉപയോഗിക്കാന്‍ സാധിക്കുന്നു. ജലവും മറ്റു പ്രകൃതി വിഭവങ്ങളും കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയുന്നു. നഗരങ്ങളിലെ ചെറുകിട വരുമാനക്കാര്‍ക്ക് അധിക വരുമാനദായക മാര്‍ഗ്ഗവുമാകുന്നു നഗരകൃഷി.

Advertisement

വ്യക്തികളുടെ ശരീര - മാനസ്സിക ആരോഗ്യ സംരക്ഷണത്തിന് പ്രയോജനകരമാകുന്നു നഗരകൃഷി. നഗരങ്ങളിലെ സാമൂഹ്യ പങ്കാളിത്തത്തിലും നഗരകൃഷി വലിയ പങ്ക് വഹിക്കുന്നു. ഇതിനൊപ്പം നഗരങ്ങളിലെ കൃഷിയില്‍ കൂടുതലായി സ്ത്രീകള്‍ക്ക് ഇടപെടാന്‍ സാഹചര്യമുള്ളതിനാല്‍ സ്ത്രീ ശാക്തീകരണത്തിന് സഹായകരമായ ഒരു മാര്‍ഗ്ഗം കൂടിയാകുന്നു നഗരകൃഷി.

Content summery : Urban farming

Tags :
Advertisement