വി. വാണിക്ക് വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം
വീടും ചുറ്റുപാടും അപൂർവ്വ വനസസ്യങ്ങളുടെയും ഔഷധസസ്യങ്ങളുടെയും വിളനിലമാക്കി മാറ്റിയ ഹരിപ്പാട് പാൽക്കുളങ്ങര മഠത്തിൽ വി വാണിക്കാണ് ഇത്തവണത്തെ ജൈവവൈവിധ്യ സംരക്ഷണ മികവിനുള്ള വനം വകുപ്പിന്റെ വനമിത്ര പുരസ്കാരം. 20,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
വീട്ടിലേക്ക് ആവശ്യമായ എല്ലാതരത്തിലുള്ള പച്ചക്കറികളും ഇവിടെ കൃഷി ചെയ്തെടുക്കുന്നു. ഇതുകൂടാതെ 9 കുളങ്ങളിൽ നാടൻ മീനുകളെ വളർത്തുന്നുണ്ട്. പുന്നാ, തമ്പകം, താന്നി, ചേര്, ഇല്ലിപ്പ,ഇലഞ്ഞി,പൂമരുത്, നീർമരുത്, ആവൽ തുടങ്ങി അപൂർവ്വ സസ്യങ്ങളുടെ വൻ ശേഖരം തന്നെ വാണി വീട്ടുമുറ്റത്ത് ഒരുക്കിയിട്ടുണ്ട്. നാല് ഏക്കറോളം വരുന്ന കൃഷിയിടത്തിൽ പ്രകൃതി സൗഹൃദ ശാസ്ത്രീയ കൃഷി രീതികളാണ് വാണി അവലംബിച്ചിരിക്കുന്നത്.
Content summery : V Vani has been awarded this year's Vanamitra Award by the Forest Department for excellence in biodiversity conservation.