ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകാം, രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഡിസംബർ 31

05:00 PM Dec 18, 2024 IST | Agri TV Desk

വിളനാശമുണ്ടായാൽ കർഷകനു സഹായമാകുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതികളിൽ ചേരാൻ സമയമായി. ഡിസംബർ 31 ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാനതിയ്യതി.കാലാവസ്ഥധിഷ്ഠിത പദ്ധതിയിൽ തെങ്ങ്, റബ്ബർ,നെല്ല്, വാഴ, കവുങ്ങ്, കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ, വെറ്റില, ഏലം,ഗ്രാമ്പൂ, ഇഞ്ചി,മാവ്, പൈനാപ്പിൾ, കശുമാവ്,മരച്ചീനി,കിഴങ്ങുവർഗ്ഗങ്ങൾ(ചേമ്പ്, ചേന, കാച്ചിൽ, ചെറു കിഴങ്ങ്, മധുരക്കിഴങ്ങ്) പയർവർഗ്ഗങ്ങൾ(ഉഴുന്ന്,പയർ,ചെറുപയർ,ഗ്രീൻപീസ്,സോയാബീൻ) പച്ചക്കറിവിളകൾ (പടവലം,പാവൽ, വള്ളി പയർ, കുമ്പളം, മത്തൻ, വെള്ളരി,വെണ്ട, പച്ചമുളക്) എന്നീ വിളകൾക്കും പരിരക്ഷ ലഭിക്കും.

Advertisement

കാലാവസ്ഥധിഷ്ഠിത വിള ഇൻഷുറൻസിൽ ഓരോ വിളയ്ക്കും വെവ്വേറെ പ്രതികൂല കാലാവസ്ഥ ഘടകങ്ങളും ( Risk covered) അതു രേഖപ്പെടുത്തുന്ന കാലാവധിയും ( Risk period) , വിളയനുസരിച്ചുള്ള കാലാവസ്ഥയുടെ നിർണായക തോതും (Triggers) ടേം ഷീറ്റ് ( Term sheet) പ്രകാരം സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്.ഓരോ വിജ്ഞാപിത പ്രദേശത്തിനും നിശ്ചിത സൂചനാ കലാവസ്ഥാനിലയം സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്.ഇവയിൽ രേഖപ്പെടുത്തിയിരിക്കുന്ന കാലാവസ്ഥയുടെ ഡാറ്റയും ഓരോ വിളയ്‌കുമുള്ള ടേം ഷീറ്റും അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം നിർണ്ണയിക്കുന്നത്.
കൂടാതെ ശക്തമായ കാറ്റ്, വെള്ളപൊക്കം എന്നിവ മൂലം വിളകൾക്കുണ്ടാകുന്ന വ്യക്തിഗത നാശനഷ്ടങ്ങൾക്ക് ഈ പദ്ധതിപ്രകാരംഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ് വിളകൾ ഇൻഷുറൻസ് ചെയ്യുമ്പോൾ ഓരോ വിളകൾക്കും വേണ്ട മുൻകരുതൽ നടപടികൾ കർഷകർ നിർബന്ധമായും പാലിച്ചിരിക്കണം.
വ്യക്തിഗത നാശനഷ്ടത്തിന് വിളയുടെ പ്രായത്തെ അടിസ്ഥാനമാക്കി ജോയിന്റ് കമ്മിറ്റിയുടെ ഇൻസ്‌പെക്ഷൻ റിപ്പോർട്ട്‌ പ്രകാരം നഷ്ടപരിഹാരം നിർണയിക്കുന്നു. നഷ്ടം ഉണ്ടായി 72 മണിക്കൂറിനകം കർഷകർ കൃഷിഭവൻ അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനിയെ നേരിട്ടോ രേഖാമൂലമോ അറിയിക്കേണ്ടതാണ്(Toll Free No : 1800-425-7064).നിശ്ചിത പ്രീമിയം തുക, ആധാറിന്റെ പകർപ്പ്, നികുതി രസീതിന്റെ പകർപ്പ്, ബാങ്ക് പാസ്സ്‌ബുക്കിന്റെ പകർപ്പ്, പാട്ടത്തിനു കൃഷി ചെയ്യുന്നവരാണെങ്കിൽ പാട്ടക്കരാറിന്റെ പകർപ്പ് എന്നിവ കൂടി സമർപ്പിക്കണം.

വിളയുടെ പ്രീമിയം തുകയും ഇൻഷുറൻസ് തുകയും താഴെ ചേർക്കുന്നു.

Advertisement

നെല്ല്
കർഷകപ്രീമിയം--1600/-(ഹെക്ടർ )
* *6/-(സെന്റ്)
ഇൻഷുറൻസ് തുക---- *80000/-(ഹെക്ടർ )

 വാഴ
കർഷകപ്രീമിയം ---- *8750/-(ഹെക്ടർ)
* 35/-(സെന്റ് )
ഇൻഷുറൻസ് തുക----- *175000/-(ഹെക്ടർ)

 കുരുമുളക്
കർഷകപ്രീമിയം -----
*2500/-(ഹെക്ടർ )
* 10/-(സെന്റ് )
ഇൻഷുറൻസ് തുക----
*50000/-(ഹെക്ടർ )

കവുങ്ങ്
കർഷകപ്രീമിയം----- *5000/- (ഹെക്ടർ )
* 20/-(സെന്റ് )
ഇൻഷുറൻസ് തുക----
*100000/-(ഹെക്ടർ )

 മഞ്ഞൾ
കർഷകപ്രീമിയം---- *3000/-(ഹെക്ടർ)
* 12/-(സെന്റ് )
ഇൻഷുറൻസ് തുക ----- *60000/-(ഹെക്ടർ)

 ജാതി
കർഷകപ്രീമിയം---- *2750/-(ഹെക്ടർ)
* 11/-(സെന്റ്)
ഇൻഷുറൻസ് തുക-----
*55000/-( ഹെക്ടർ)

 കൊക്കോ
കർഷകപ്രീമിയം-----
*3000/-(ഹെക്ടർ)
*12/-(സെന്റ്)
ഇൻഷുറൻസ് തുക ------
*60000/-(ഹെക്ടർ)

പച്ചക്കറിവിളകൾ (പടവലം, പാവൽ, വള്ളിപയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്)
കർഷകപ്രീമിയം----- *2000/-(ഹെക്ടർ)
*8/-(സെന്റ്)
ഇൻഷുറൻസ് തുക----- *40000/-(ഹെക്ടർ)

 വെറ്റില
കർഷകപ്രീമിയം ---- *5000/-(ഹെക്ടർ)
* 20/-(സെന്റ് )
ഇൻഷുറൻസ് തുക----- *100000/-(ഹെക്ടർ)

 കിഴങ്ങുവർഗ്ഗങ്ങൾ(ചേമ്പ്, ചേന, കാച്ചിൽ, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്)
കർഷകപ്രീമിയം ---- *2000/-(ഹെക്ടർ)
* 8/-(സെന്റ് )
ഇൻഷുറൻസ് തുക----- *40000/-(ഹെക്ടർ)

പയർവർഗ്ഗങ്ങൾ(ഉഴുന്ന്,പയർ,ചെറുപയർ,ഗ്രീൻപീസ്,സോയാബീൻ)
കർഷകപ്രീമിയം ---- *800/-(ഹെക്ടർ)
* 3/-(സെന്റ് )
ഇൻഷുറൻസ് തുക----- *40000/-(ഹെക്ടർ)

ഏലം
കർഷകപ്രീമിയം ---- *2250/-(ഹെക്ടർ)
* 9/-(സെന്റ് )
ഇൻഷുറൻസ് തുക----- *45000/-(ഹെക്ടർ)

 കശുമാവ്
കർഷകപ്രീമിയം ---- *3000/-(ഹെക്ടർ)
* 12/-(സെന്റ് )
ഇൻഷുറൻസ് തുക----- *60000/-(ഹെക്ടർ)

 മാവ്
കർഷകപ്രീമിയം ---- *7500/-(ഹെക്ടർ)
* 30/-(സെന്റ് )
ഇൻഷുറൻസ് തുക----- *150000/-(ഹെക്ടർ)

ഗ്രാമ്പൂ
കർഷകപ്രീമിയം ---- *2750/-(ഹെക്ടർ)
* 11/-(സെന്റ് )
ഇൻഷുറൻസ് തുക----- *55000/-(ഹെക്ടർ)

തെങ്ങ്
കർഷകപ്രീമിയം ---- *5000/-(ഹെക്ടർ)
* 20/-(സെന്റ് )
ഇൻഷുറൻസ് തുക----- *100000/-(ഹെക്ടർ)

ഇഞ്ചി
കർഷകപ്രീമിയം ---- *5000/-(ഹെക്ടർ)
* 20/-(സെന്റ് )
ഇൻഷുറൻസ് തുക----- *100000/-(ഹെക്ടർ)

പൈനാപ്പിൾ
കർഷകപ്രീമിയം ---- *3000/-(ഹെക്ടർ)
* 12/-(സെന്റ് )
ഇൻഷുറൻസ് തുക----- *60000/-(ഹെക്ടർ)

റബർ
കർഷകപ്രീമിയം ---- *5000/-(ഹെക്ടർ)
* 20/-(സെന്റ് )
ഇൻഷുറൻസ് തുക----- *100000/-(ഹെക്ടർ)

 മരച്ചീനി
കർഷകപ്രീമിയം ---- *6250/-(ഹെക്ടർ)
* 25/-(സെന്റ് )
ഇൻഷുറൻസ് തുക----- *125000/-(ഹെക്ടർ)

Content summery : Be a part of the weather-based crop insurance scheme, the last date to register is December 31

 

Tags :
weather-based crop insurance schemes
Advertisement
Next Article