ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

ഇന്ന് ലോക പരിസ്ഥിതി ദിനം-

10:57 AM Jun 05, 2024 IST | Agri TV Desk

ഇന്ന് ലോകമെമ്പാടും പരിസ്ഥിതി ദിനമായി ആചരിക്കുന്നു. 1972 ജൂൺ 5 മുതൽ 16 വരെ നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലി സമ്മേളനത്തിലാണ് ആദ്യമായി പരിസ്ഥിതി ദിനാചരണം എന്ന ആശയം പിറവിയെടുക്കുന്നത്. ലോക ജനതയ്ക്കിടയിൽ പരിസ്ഥിതി ബോധവൽക്കരണം എന്ന ആശയം വ്യാപിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ ദിനാചരണം കൊണ്ടുവന്നത്. ഓരോ പരിസ്ഥിതി ദിനത്തിലും ഓരോ പുതിയ ആശയമാണ് യു എൻ മുന്നോട്ടുവയ്ക്കുന്നത്. ഈ പരിസ്ഥിതി ദിനത്തിലെ പ്രധാനപ്പെട്ട ആശയം 'ഭൂമി പുനരുദ്ധാരണം, മരുഭൂവത്കരണം, വരൾച്ചയെ നേരിടൽ' എന്നതാണ്. ഇതിൻറെ ആഗോള പ്രവർത്തനങ്ങൾക്ക് സൗദി അറേബ്യയാണ് ഈ വർഷം ആതിഥേയത്വം വഹിക്കുന്നത്.

Advertisement

നമ്മുടെ നിലനിൽപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് പരിസ്ഥിതി. ശുദ്ധ വായു ലഭ്യമാക്കുവാനും, ആരോഗ്യം കാത്തുസൂക്ഷിക്കുവാനും പരിസ്ഥിതിയെ പരിപാലിക്കേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്. പരിസ്ഥിതിയെ സംരക്ഷിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഈ ഭൂമിയിലെ സകല ജീവജാലങ്ങളെയും സംരക്ഷിക്കുക എന്നതാണ്. പക്ഷേ പ്രകൃതിയോട് ചെയ്യുന്ന മനുഷ്യൻറെ ദ്രോഹങ്ങൾ അതിരു കടക്കുന്നു. മരങ്ങൾ വെട്ടി നശിപ്പിക്കുന്നു, കൃഷി ചെയ്യാത്ത തരിശുഭൂമികളുടെ വ്യാപനം വർദ്ധിക്കുന്നു, പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം അങ്ങനെ എത്രയോ എത്രയോ കാര്യങ്ങൾ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകർക്കുന്നു. 2050 ഓടുകൂടി ലോക ജനസംഖ്യയുടെ മുക്കാൽ ഭാഗവും വരൾച്ച കവർന്നെടുക്കുമെന്ന് വരെ പഠനങ്ങൾ സൂചിപ്പിക്കുന്നു. പക്ഷേ ഈ പരിതസ്ഥിതിയെ മറികടക്കാൻ നമുക്ക് സാധിക്കും. പുതിയ തലമുറയെ പ്രകൃതിയെ അനുഭവവേദ്യമാക്കുംവിധം പുതിയ പാഠങ്ങൾ പകർന്നു നൽകുക. മരങ്ങൾ നട്ടു പിടിപ്പിക്കാനും, അവയെ പരിചരിക്കാനും പുതിയ തലമുറ കൂടി കടന്നു വരട്ടെ. പരിസ്ഥിതിയെ വിവേചനരഹിതമായി ചൂഷണം ചെയ്യുന്നത് കണ്ടുനിൽക്കാതെ ഒരു മരമെങ്കിലും നട്ടുപിടിപ്പിച്ച് പ്രകൃതിയുടെ പുനരുദ്ധാരണത്തിന് നിങ്ങൾ ഓരോരുത്തരും നാന്ദി കുറിക്കുക. ഈ പരിസ്ഥിതി ദിനാചരണം ഇതിനൊരു നിമിത്തം ആവട്ടെ..

Advertisement

Tags :
June 5World Environment Day
Advertisement
Next Article