For the best experience, open
https://m.agritv.live
on your mobile browser.
Advertisement

കൃഷിത്തോട്ടമാണ് ആശയുടെ സ്‌കൂള്‍; വിളകളാണ് ഇവിടുത്തെ കുട്ടികള്‍

05:31 PM Mar 31, 2022 IST | Agri TV Desk

സ്‌കൂള്‍ ടീച്ചറാകണമെന്നായിരുന്നു ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി ആശ ഷൈജു ആഗ്രഹിച്ചത്. പലവിധ കാരണങ്ങളാല്‍ ആ ആഗ്രഹം യാഥാര്‍ഥ്യമായില്ല. അതോടെ അവര്‍ കൃഷിയുടെ ലോകത്തേക്ക് കടന്നു.

Advertisement

വീട്ടുമുറ്റത്തും പറമ്പിലുമായി ഒരുക്കിയെടുത്ത കൃഷിത്തോട്ടമാണ് ഇപ്പോള്‍ ആശയുടെ സ്‌കൂള്‍. ഓരോ വിളയിനങ്ങളും ഓരോ ക്ലാസ്റൂമുകള്‍, ഓരോ ചെടിയും ഓരോ വിദ്യാര്‍ഥികള്‍. അങ്ങനെ തന്റെ ആഗ്രഹവും ജീവിതവും ഒരുമിച്ചിരിപ്പിക്കുകയാണ് ഈ വീട്ടമ്മ.

പന്തല്‍ വര്‍ക്കുമായി മുന്നോട്ട് പോകുന്ന ഭര്‍ത്താവ് ഷൈജുവും കോവിഡ് കാലത്ത് കൃഷിയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. വെണ്ട, പയര്‍, വെള്ളരി, മുളക്, കുക്കുമ്പര്‍, മത്തന്‍ തുടങ്ങി സാധാരണ പച്ചക്കറികള്‍ക്കൊപ്പം കാബേജ്, ബ്രോക്കളി, കാരറ്റ് തുടങ്ങിയവയെല്ലാം കഞ്ഞിക്കുഴിയിലെ ചൊരിമണലില്‍ പരീക്ഷിച്ചു ഈ ദമ്പതികള്‍. ഏകമകള്‍ ഏഴാംക്ലാസുകാരി ആഷ്നയും ഒരു കുട്ടികര്‍ഷകയാണ്. പൂര്‍ണമായും ജൈവരീതിയിലാണ് ഇവിടുത്തെ കൃഷി.

Advertisement

Tags :
Advertisement