For the best experience, open
https://m.agritv.live
on your mobile browser.
Advertisement

ഹനുമാൻപഴം മുതൽ സീതപ്പഴം വരെ

08:24 AM Nov 24, 2021 IST | Agri TV Desk

ആത്തചക്ക എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ കപ്പലോടുന്നവരായിരിക്കും നമ്മളിൽ പലരും. ആത്ത ചക്കയുടെ ഗുണങ്ങളെല്ലാം നമുക്കറിയാവുന്നതാണ്. പോഷകങ്ങളാൽ സമൃദ്ധമാണ് ആത്തചക്ക. പലതരം ആത്തചക്കയുണ്ട്. അനോണേസിയെ സസ്യകുടുംബത്തിലെ അനോണ എന്ന ജനുസ്സിലാണ് ഇവർ എല്ലാവരും വരുന്നത്. ചിലർക്ക് കാൻസറിനെ വരെ തടയുവാനുള്ള കഴിവുണ്ടെന്ന് തെളിയിച്ചിട്ടുണ്ട്. ഓരോരുത്തരെയായി പരിചയപ്പെടാം.

Advertisement

ഹനുമാൻ പഴം
അനോണ ചെറിമോല എന്നാണ് ശാസ്ത്രനാമം. അമേരിക്കയാണ് ജന്മസ്ഥലം. ഡിസംബർ ജൂൺ മാസങ്ങളിലാണ് ഇവയുടെ പൂക്കാലം.

Advertisement

കടലാത്ത
അനോണ ഗ്ലാബ്ര എന്നാണ് ശാസ്ത്രനാമം . ക്രീം നിറത്തിലുള്ള പൂക്കളാണ് ഇവയ്‌ക്ക്‌. ജനുവരി-ഏപ്രിൽ മാസങ്ങളിലാണ് പൂവിടുന്നത്.

മുള്ളാത്ത
ക്യാൻസർ ചക്ക എന്നും ഇവയ്ക്കു പേരുണ്ട്. ക്യാൻസറിനെ പ്രതിരോധിക്കുവാനുള്ള കഴിവുണ്ട് ഇവയ്ക്കെന്ന് തെളിയിച്ചിട്ടുണ്ട്. അനോണ മൂരിക്കേറ്റ എന്നാണ് ശാസ്ത്രനാമം. ഏപ്രിൽ-ഒക്ടോബർ മാസങ്ങളിലാണ് പൂവിടുന്നത്.

പറങ്കിച്ചക്ക
അനോണ റെറ്റിക്കുലേറ്റ എന്നാണ് ശാസ്ത്രനാമം. അമേരിക്കയാണ് ജന്മദേശം. മെയ്-ഓഗസ്റ്റ് മാസങ്ങളാണ് ഇവയുടെ പൂക്കാലം.

സീതപ്പഴം
ജൂൺ-ഒക്ടോബർ മാസങ്ങളിലാണ് ഇവ പൂവിടുന്നത്. അനോണ സ്‌ക്വാമോസ എന്നാണ് ശാസ്ത്രനാമം.

Advertisement