ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

അലങ്കാര മത്സ്യങ്ങളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ടത്..

02:57 PM Jul 09, 2024 IST | Agri TV Desk

അലങ്കാര മത്സ്യങ്ങളെ വരുമാനത്തിനായി വളർത്തുന്നവർ നിരവധിയാണ്. വളർത്താൻ ആഗ്രഹിക്കുന്നവരും ചെറുതല്ല. അലങ്കാര മത്സ്യകൃഷിയും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ടവയാണ്. അലങ്കാര മത്സ്യങ്ങള്‍ വിദേശികളാണെങ്കിലും ഇവിടുത്തെ കാലാവസ്ഥയിലും അനുകൂല സാഹചര്യത്തിലും പ്രജനനം നടത്തുന്നവയുമാണ്.

Advertisement

അലങ്കാര മത്സ്യങ്ങളില്‍ മുട്ട ഇടുന്നവയും പ്രസവിക്കുന്നവയും ഉണ്ട്. ഗപ്പി, മോളി, പ്ലാറ്റി, വാള്‍വാലന്‍ മുതലായവ പ്രസവിക്കുന്നവയാണ് എന്നാല്‍ ഭൂരിഭാഗം അലങ്കാര മത്സ്യങ്ങളും മുട്ട ഇടുന്നവയാണ്. ആണ്‍ മത്സ്യങ്ങളെയും പെണ്‍ മത്സ്യങ്ങളെയും തിരിച്ചറിയാന്‍ കഴിയണം. എന്നാല്‍ മാത്രമേ ജോഡി തിരിച്ച് ബ്രീഡിംഗിന് ഇടാന്‍ സാധിക്കൂ. വിറ്റാമിന്‍-ധാതുലവണങ്ങളും ലഭ്യമാകുകയും അനുകൂല സാഹചര്യങ്ങള്‍ ഉണ്ടങ്കിലേ മാത്രമേ അലങ്കാര മത്സ്യങ്ങള്‍ പ്രജനനം നടത്തുകയുളളൂ.

ഓരോ മത്സ്യത്തിനും പ്രജനനത്തിന് വേണ്ട അമ്ല-ക്ഷാരനില, പ്രാണ വായു, കാഠിന്യം, ഊഷ്മാവ് മുതലായവ വ്യത്യസ്തമായിരിക്കും. അതിന് അനുസരിച്ചുളള സാഹചര്യം ഉണ്ടാത്തി കൊടുക്കേണ്ടത് അത്യാവശ്യമാണ്.

Advertisement

Care to be taken while raising ornamental fish

Tags :
ornamental fish
Advertisement
Next Article