കൃഷിയിലൊരു കൈനോക്കാമെന്ന് കരുതി തുടങ്ങി; ഇപ്പോള്‍ കൃഷി തന്നെ ജോസ്‌മോന് ജീവിതം
05:04 PM Jun 01, 2022 IST | Agri TV Desk
കുറഞ്ഞ കാലമേയായിട്ടൂള്ളൂ കൃഷിയിലേക്കിറങ്ങിയിട്ടെങ്കിലും ജോസ്മോന് കൃഷി ഒരു ആവേശമാണ്. ആലപ്പുഴ മാരാരിക്കുളം പൊള്ളാത്തെയിലുള്ള ജോസ്‌മോന്‍ ആയുര്‍വേദ മേഖലയില്‍ നിന്നാണ് കൃഷിയിലേക്കെത്തുന്നത്. ഏഴ് മാസം മുമ്പ് വാഴകൃഷിയില്‍ തുടങ്ങി ഇന്ന് പച്ചക്കറികൃഷിയും പയറ്റിതെളിഞ്ഞിരിക്കുകയാണ് ജോസ്‌മോന്‍. കൂടാത ഇവിടെ മുട്ടയ്ക്ക് വേണ്ടി കോഴികളെയും വളര്‍ത്തുണ്ട്.
Advertisement
റെഡ് ലേഡി പപ്പായ, പടവലം, പാവയ്ക്ക, പയര്‍, വെണ്ടക്ക, പീച്ചില്‍, കുക്കുംബര്‍, തുടങ്ങി വിവിധ ഇനം ഇവിടെ കൃഷി ചെയ്യുന്നുണ്ട്. റെഡ് ലേഡി പപ്പായയുടെ മാര്‍ക്കറ്റ് വില മനസിലാക്കിയാണ് ഇദ്ദേഹം ഇവിടെ അതും കൃഷി ചെയ്യാന്‍ ആരംഭിച്ചത്.
ഇവിടെ മറ്റൊരു പ്രധാന കൃഷി കോഴിവളര്‍ത്തലാണ്. മുട്ടയ്ക്കായുള്ള കോഴികൃഷിയുടെ ഉത്തരവാദിത്തം ജോസ്‌മോന്റെ ഭാര്യയും നഴ്‌സുമായ റോസ്‌മേരിക്കാണ്.
Advertisement