കെസുസു: പഴങ്ങളിലെ മാണിക്യം
കൗതുകം ജനിപ്പിക്കുന്ന രൂപത്തിലുള്ള അത്യപൂര്‍വ പഴമാണ് കെസുസു. മങ്ങിയ പച്ച നിറത്തിലുള്ള ഇലയും, ഒരു പഴത്തില്‍ തന്നെ പാകമാകാത്ത ചെറുതും പച്ച നിറത്തിലുമുള്ള അല്ലികളുമാണ് കെസുസുവിനെ വ്യത്യസ്തമാക്കുന്നത്. പഴങ്ങളിലെ മാണിക്യം എന്നാണ് കെസുസുവിനെ വിശേഷിപ്പിക്കുന്നത്.
ഇന്തോനേഷ്യയിലെ ദ്വീപുസമൂഹത്തില്‍ കാണപ്പെടുന്ന ഫല സസ്യമാണ് കെസുസു. പതിനെട്ടു മീറ്ററോളം ഉയരത്തില്‍ ശാഖകളോടെ ഇവ വളരാറുണ്ട്. കായ്കള്‍ പഴുത്താല്‍ മഞ്ഞ കലര്‍ന്ന ചുവപ്പു നിറമാകും. മധുരമുള്ള ഈ പഴത്തിന് നല്ല മണവുമാണ്. വളരെയധികം ഔഷധഗുണങ്ങളുള്ള പഴങ്ങളാണിവ.ഇന്തോനേഷ്യയില്‍ 'കെസുസു'പഴങ്ങള്‍ കഴിക്കാറുണ്ട്.
പഴങ്ങളില്‍നിന്നു ശേഖരിക്കുന്ന വിത്തുകളാണ് നടീല്‍ വസ്തു. കൂടകളില്‍ കിളിര്‍പ്പിച്ചെടുക്കുന്ന തൈകള്‍ ഭാഗികമായി സൂര്യപ്രകാശം ലഭിക്കുന്ന മണ്ണില്‍ നട്ടുവളര്‍ത്താം. കേരളത്തിലെ പഴത്തോട്ടങ്ങളിലും ഇപ്പോള്‍ 'കെസുസു'വളര്‍ത്തി തുടങ്ങിയിട്ടുണ്ട്.
Content summery : Farming tips regarding Kesusu fruit plant