കേരളത്തിലുള്ള പലതരം നാരകങ്ങൾ
റൂട്ടേസിയെ സസ്യകുടുംബത്തിലെ സിട്രസ്സ് എന്ന ജനുസിലാണ് നാരകം ഉൾപ്പെടുന്നത്. നാരകത്തിന്റെ എട്ടോളം ഇനങ്ങൾ കേരളത്തിലുണ്ട്. ഓരോരുത്തരെയായി പരിചയപ്പെടാം.
ചെറുനാരകം
ഇംഗ്ലീഷിൽ ലെമൺ എന്ന് പറയുന്നത് ചെറുനാരകത്തെയാണ്. സിട്രസ്സ് ലിമൺ എന്നാണ് ശാസ്ത്രനാമം.
എരുമിച്ചിനാരകം
ബിറ്റർ ഓറഞ്ച് എന്നാണ് ഇംഗ്ലീഷിൽ പേര്. പലപ്പോഴും ഇവയെ ചെറുനാരകമായി തെറ്റിദ്ധരിക്കാറുണ്ട്. സിട്രസ്സ് ഒറാൻഷിഫോളിയ എന്നാണ് ശാസ്ത്രനാമം.
മധുരനാരകം
സോർ ഓറഞ്ച് എന്നാണ് ഇംഗ്ലീഷിൽ പേര്.
സിട്രസ് ഒറാൻഷ്യം എന്ന് ശാസ്ത്രനാമം
കമ്പിളിനാരകം
ബംമ്പിളിമൂസ്, ബബ്ലൂസ് എന്നൊക്കെ വിളിക്കും കമ്പിളിനാരങ്ങയെ. സിട്രസ്സ് മാക്സിമ എന്നാണ് ശാസ്ത്രനാമം.
കറിനാരകം
വടുകപ്പുളി എന്നും പേരുണ്ട്. അച്ചാർ ഉണ്ടാക്കുവാൻ അടിപൊളിയാണ് ഇവ. സിട്രസ്സ് പെന്നിവെസിക്കുലേറ്റ എന്നാണ് ശാസ്ത്രനാമം.
ഓറഞ്ച്
മാൻഡറിൻ എന്നാണ് ഇംഗ്ലീഷിൽ പേര്. സിട്രസ്സ് റെറ്റിക്കുലേറ്റ എന്ന് ശാസ്ത്രനാമം.
മുസംബി
സിട്രസ്സ് സിനെൻസിസ് എന്നാണ് ശാസ്ത്രനാമം. സ്വീറ്റ് ഓറഞ്ച് എന്നും വിളിക്കും.