നോനി പഴം കൃഷി ചെയ്ത് ലാഭം നേടിയ മാതൃകാ കര്‍ഷകന്‍-സി.വി.തോമസ്
ഔഷധഗുണം കൊണ്ട് ഫലവര്‍ഗങ്ങളിലെ താരമാണ് നോനിപ്പഴം. ആരോഗ്യസംരക്ഷണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന നോനി പഴം വിജയകരമായി കൃഷി ചെയ്ത് ലാഭം നേടിയ ഒരു മാതൃകാ കര്‍ഷകനാണ് സി.വി.തോമസ്. 33 വര്‍ഷം നീണ്ട അഭിഭാഷകജീവിതത്തിന് ശേഷമാണ് ഇദ്ദേഹം കൃഷിയിലേക്ക് ഇറങ്ങിയത്.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി മാറിയത് നോനിപ്പഴത്തിന്റെ ജ്യൂസാണ്. ഇതിന് ശേഷമാണ് സി.വി.തോമസ് നോനി പഴത്തിന്റെ മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ തുടങ്ങിയത്.
ഇപ്പോള്‍ ഏകദേശം ആയിരത്തോളം മരങ്ങള്‍ ഇവിടെ വളര്‍ന്നുനില്‍ക്കുന്നുണ്ട്. കൂടാതെ റംബൂട്ടാന്‍ ഉള്‍പ്പെടെയുള്ള ഫലവൃക്ഷങ്ങളും ഇവിടെയുണ്ട്.
സഹായത്തിനായി മകന്‍ ജെറിന്‍ തോമസും കൂടെയുണ്ട്.
വലിയ പരിചരണമൊന്നുമില്ലാതെ നോനിപ്പഴം കൃഷി ചെയ്യാന്‍ സാധിക്കുമെന്ന് സി.വി.തോമസ് പറയുന്നു. വിപണി കണ്ടെത്തിയ ശേഷം മാത്രമേ നോനി പഴം വലിയ തോതില്‍ കൃഷി ചെയ്യാവൂ എന്നാണ് ഇദ്ദേഹം പറയുന്നത്.