For the best experience, open
https://m.agritv.live
on your mobile browser.
Advertisement

പോളിഹൗസില്‍ കക്കരി കൃഷി ചെയ്യാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

03:18 PM Oct 31, 2024 IST | Agri TV Desk

പോളിഹൗസിന് യോജിച്ച ഏറ്റവും നല്ല വിളയാണ് കക്കരി. തെക്കേ ഇന്ത്യയില്‍ ആദ്യമായി കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും KPCH-1 എന്നൊരു സങ്കരയിനം പുറത്തിറക്കിയിട്ടുണ്ട്.

Advertisement

പാര്‍ട്ടിനോകാര്‍പിക്ക് കക്കരി, എന്ന പരാഗണമില്ലാതെ കായ വികസിക്കുന്ന ഇനമാണ് പോളിഹൗസിന് ഏറ്റവും അനുയോജ്യം. ഒരു മീറ്റര്‍ ഇടയകലത്തിലാണ് പോളിഹൗസില്‍ ബെഡ് എടുക്കുന്നത്. ഡ്രിപ്‌ലൈന്‍ വിരിച്ച് മള്‍ച്ച് ഷീറ്റ് കൊണ്ട് കവര്‍ ചെയ്ത് അതിലാണ് നടുന്നത്. അതിന് ശേഷം ഫോളിക് കള്‍ച്ചര്‍ നെറ്റ് എന്ന , കരുത്തുള്ള നെറ്റിലാണ് ചെടി പടര്‍ത്തുന്നത്. രണ്ട് മീറ്ററോളം പൊക്കത്തില്‍ ഫോളിക് കള്‍ച്ചര്‍ നെറ്റ് ഇരുമ്പ്ദണ്ഡിനോട് ഒരു വരിയില്‍ രണ്ടറ്റത്തായി ഓരോ ജിയോ പൈപ്പ് ഘടിപ്പിക്കുക. ഈ ചെടികളെല്ലാം തന്നെ 35-40 ദിവസമാകുമ്പോഴേക്കും പൂക്കുകയും കായ പറിക്കാന്‍ തയ്യാറാവുകയും ചെയ്യും.

Cucumber farming

സാധാരണ വെള്ളരിയില്‍ ആണ്‍പൂവും പെണ്‍പൂവും ഉണ്ടാകും. എന്നാല്‍ ഈയിനത്തില്‍ പെണ്‍പൂക്കള്‍ മാത്രമേ ഉണ്ടാകൂ. ഈ പെണ്‍പൂക്കളെല്ലാം കായ് ആവുകയും ചെയ്യും. അതുപോലെ വലിയ ചെടി രണ്ടര അടിയോളം പൊക്കത്തില്‍ വളര്‍ന്ന് താഴേക്ക് 5 ഗ്രാം 1 ലിറ്റര്‍ എന്ന രീതിയില്‍ 19:19:19 മിശ്രിതം ആഴ്ചയില്‍ ഒരു തവണയെങ്കിലും നല്‍കണം. ഇതിനെ ഒരു മീറ്ററോളം പൊക്കത്തില്‍ പാര്‍ശ്വശാഖകള്‍ ഒന്നും തന്നെ അനുവദിക്കില്ല. ഒരു ചെടിയില്‍ നിന്നും 25ഓളം കായകള്‍ ലഭിക്കും. അതുപോലെ ഒരു ചെടിയില്‍ നിന്നും 5 കിലോ വരെ കായകള്‍ ലഭിക്കും. 10 സെന്റ് വിസ്താരമുള്ള ഒരു പോളിഹൗസില്‍ നിന്നും ഉദ്ദേശം 5 ടണ്ണെങ്കിലും വിളവ് ലഭിക്കും. വിത്തിന് 1 രൂപ നിരക്കിലാണ് കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് കര്‍ഷകര്‍ക്ക് നല്‍കുന്നത്.

Advertisement

Content summery : Cucumber farming tips

Tags :
Advertisement