For the best experience, open
https://m.agritv.live
on your mobile browser.
Advertisement

വിഷമില്ലാത്ത പച്ചക്കറിയും കഴിക്കാം വരുമാനവും നേടാം; മട്ടുപ്പാവ് പച്ചക്കറികൃഷിയിലെ വിജയകഥ - രമാദേവി

05:53 PM Apr 28, 2022 IST | Agri TV Desk

പച്ചക്കറി വളര്‍ത്തുന്നത് അതിന്റെ ഭംഗി കൂടി ആസ്വദിക്കാനാണ് എന്നൊരു പക്ഷക്കാരിയാണ് ചങ്ങനാശേരി സ്വദേശി രമാദേവി. വിഷമില്ലാത്ത പച്ചക്കറികള്‍ തന്റെ മക്കള്‍ നല്‍കാന്‍ വേണ്ടി പച്ചക്കറി കൃഷി ആരംഭിച്ച രമയുടെ മട്ടുപ്പാവുകൃഷിയില്‍ ഇപ്പോള്‍ വൈവിധ്യമാര്‍ന്ന പച്ചക്കറികളാണ് നിറഞ്ഞുനില്‍ക്കുന്നത്.

Advertisement

രണ്ട് വീടുകളുടെ മട്ടുപ്പാവുകളിലാണ് രമയുടെ കൃഷി. രമയുടെ മട്ടുപ്പാവ് കൃഷിയുടെ ഹൈലൈറ്റ് എന്ന് പറയുന്നത് വൈവിധ്യമാര്‍ന്ന പച്ചക്കറി ഇനങ്ങളാണ്.
വയലറ്റ് ചതുരപ്പയര്‍, പട്ടുചീര, കസ്തൂരി വെണ്ട, ചോളം, വള്ളിച്ചീര, ചതുരപ്പയര്‍, വാളരിപ്പയര്‍, മണിത്തക്കാളി,നിത്യവഴുതന തുടങ്ങിയ പച്ചക്കറികള്‍ക്ക് പുറമെ പേര, ബെയര്‍ ആപ്പിള്‍ തുടങ്ങിയ പഴവര്‍ഗങ്ങളും ഈ മട്ടുപ്പാവില്‍ രമ നട്ടുനനച്ചുവളര്‍ത്തുന്നുണ്ട്.

പച്ചക്കറി മാത്രമല്ല, വീടിന്റെ മുറ്റത്ത് മനോഹരമായൊരു പൂന്തോട്ടവും രമയൊരുക്കിയിട്ടുണ്ട്.
കൃഷിയിലൂടെ വരുമാനം മാത്രമല്ല, സന്തോഷവും സംതൃപ്തിയും നേടിത്തരുമെന്ന രമ പറയുന്നു. കൃഷിയെയും ചെടികളെയും ഏറെ സ്‌നേഹിക്കുന്ന ഈ വീട്ടമ്മയ്ക്ക് എല്ലാ പിന്തുണയുമായി കുടുംബവും കൂടെയുണ്ട്.

Advertisement

Tags :
Advertisement